Sunday October 20th, 2019 - 12:19:pm
topbanner

മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്?

princy
മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്ക്?

കോഴിക്കോട്:മുസ്ലിം ലീഗ് സ്ഥാപക നേതാവ് ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയിലേക്കെന്നു സൂചനകൾ.ഈ നീക്കങ്ങളുടെ ഭാഗമായാണ് മുസ്ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ മകനുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.ബാഫഖി തങ്ങളുടെ മകന്‍റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശാണ് കോഴിക്കോട് കൂടിക്കാഴ്ച്ച നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുസ്ലിം ലീഗിന്‍റെ പ്രമുഖ   നേതാവായിരുന്നു ബാഫഖി തങ്ങളുടെ കുടുംബത്തെ തന്നെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിയുന്നതിലൂടെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.ബിജെപി ഒരിക്കലും പള്ളിയില്‍ പോവണ്ടാ എന്ന് പറയുന്നില്ല.ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍  പറ്റുമോ  അതൊക്കെ താൻ   ചെയ്യുമെന്നും സെയ്ദ് ബാഫഖി തങ്ങള്‍ കുടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.

അബ്‌ദുള്ള കുട്ടി  ബിജെപിയിലെത്തിയതോടെ ഇത്തരത്തിൽ മുതിർന്ന മുസ്ലിം ലീഗ് നേതാക്കളെയും ബിജെപിയിലേക്ക് അടുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.ന്യൂന പക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ബിജെപി ക്ക്‌ സാധിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കളെ പാർട്ടിയിൽ എത്തിച്ചുകൊണ്ട് തെളിയിക്കുവാനാണ് ബിജെപി ശ്രമം.ഇതോടേക്കെ ന്യൂന പക്ഷത്തുനിന്നും കൂടുതൽപേർ പാർട്ടിയിലേക്ക് ആകർഷിക്കപ്പെടുമെന്നും ബിജെപി വിശ്വസിക്കുന്നു.

English summary
Muslim League founder Bafaqi family join in BJP
topbanner

More News from this section

Subscribe by Email