Thursday July 18th, 2019 - 10:23:am
topbanner
topbanner

രാജ്യത്ത് ഒറ്റതവണ തെരഞ്ഞെടുപ്പെന്ന ബി.ജെ.പി ആശയം തട്ടിപ്പ് നടത്താനുള്ള നീക്കമെന്ന് മായാവതി

princy
രാജ്യത്ത് ഒറ്റതവണ തെരഞ്ഞെടുപ്പെന്ന  ബി.ജെ.പി   ആശയം  തട്ടിപ്പ് നടത്താനുള്ള  നീക്കമെന്ന് മായാവതി

ലഖ്‌നൗ:ഇന്ത്യയിൽ ഒറ്റതവണ തെരഞ്ഞെടുപ്പെന്ന ബി.ജെ.പിയുടെ ആശയം എല്ലാ തെരഞ്ഞെടുപ്പുകളും വിജയിക്കാന്‍ ഒറ്റത്തവണ കൃത്രിമം നട ത്താൻ വേണ്ടിയെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം പോലും സംശയാസ്പദമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിക്കുന്ന സാഹചര്യമുണ്ടായാല്‍ രാജ്യത്ത് പ്രതിപക്ഷമില്ലാതാവുകയും ജാതീയതയുടെ കാലഘട്ടത്തിലേക്ക് രാജ്യം തിരികെ പോകുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. യാതൊരു കൃത്രിമത്വവും ചെയ്യാതെ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാകുമെങ്കില്‍ എന്തുകൊണ്ടാണ് ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകാന്‍ ബി.ജെ.പി മടിക്കുന്നതെന്നും മായാവതി ചോദിച്ചു.

 

Read more topics: Mayawati, BSP, president
English summary
Mayawati against bjp
topbanner

More News from this section

Subscribe by Email