പേരാവൂര്‍: കേരള ജനതക്ക് അന്നത്തിനും വെള്ളത്തിനും മണ്ണിനും തൊഴിലിനും തുല്യനീതിക്കുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര പേരാവൂരിലെ തിരുവോണപ്പുറം കോളനിയില്‍ സന്ദര്‍ശനം നടത്തി. ചവറുകൂനയിലെ മാലിന്യങ്ങള്‍ക്കിടയില്‍ ഭക്ഷണം തിരഞ്ഞ കുട്ടികളുടെ ദുരന്തകഥയിലൂടെ കേരളത്തിന്റെ മനസ്സാക്ഷിയുടെ ശ്രദ്ധ പതിഞ്ഞ കോളനിയിലേക്ക് വിമോചനയാത്രാ നായകന് എത്തിച്ചേര്‍ന്നത് കോളനിനിവാസികള്‍ക്ക് ആശ്വാസമായി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇരിട്ടിയിലെ സ്വീകരണത്തിന് ശേഷം നട്ടുച്ചനേരത്തെ കൊടുംചൂടില്‍ അര കിലോമീറ്ററോളം നടന്ന് കോളനിയിലെത്തിയ കുമ്മനത്തിനും യാത്രാസംഘത്തിനും സ്നേഹോഷ്മളമായ സ്വീകരണമാണ് കോളനിവാസികള്‍ നല്‍കിയത്. കോളനിവാസികള്‍ക്കൊപ്പം വെറുംതറയില്‍ തൂശനിലയിട്ട് ഭക്ഷണം കഴിച്ച കുമ്മനം ഓരോരുത്തരുടെയും വിഷമങ്ങള്‍ കേട്ടറിഞ്ഞു. പിന്നീട് അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. ഇതിനിടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന് കോളനിയിലെ കുട്ടികളും സ്ത്രീകളും പരിദേവനങ്ങളുമായി ഒപ്പം കൂടിയപ്പോള്‍ തന്റെ കയ്യില്‍ക്കിടന്ന രണ്ടു പവന്റെ സ്വര്‍ണവള ഇവര്‍ക്ക് ഊരിനല്‍കി. കോളനിയിലെ നല്ലകാര്യത്തിന് ഇതുകൊണ്ട് ലഭിക്കുന്ന പണം ഉപയോഗപ്പെടുത്തണമെന്ന് ശോഭ പറഞ്ഞപ്പോള്‍ കണ്ടു നിന്നവര്‍ക്ക് ഇതൊരു പുതിയ അനുഭവമായി.
ശോഭാ സുരേന്ദ്രന്റെ മാതൃക മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും നേതാക്കളും പിന്തുടരണമെന്നും വിഷമിക്കുന്നവരോടൊപ്പം തന്റെ വിഹിതം പങ്കുകൊള്ളാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കണ്ണീരൊപ്പാനും ബിജെപി നേതാക്കള്‍ എന്നും എപ്പോഴും ഒപ്പമുണ്ടാകുമെന്നും കുമ്മനം പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത് തുടങ്ങിയവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു. വികാരനിര്‍ഭരമായാണ് കുമ്മനത്തിനും ശോഭാ സുരേന്ദ്രനും അടക്കമുള്ള നേതാക്കള്‍ക്ക് കോളനിവാസികള്‍ യാത്രയയപ്പ് നല്‍കിയത്. കൈകള്‍ വീശിയും കൈ കൂപ്പിയും അവര്‍ കേരളത്തിന്റെ പ്രിയപ്പെട്ട സമരനായകനെ യാത്രയാക്കി.