Wednesday April 8th, 2020 - 12:26:am
topbanner

കാസർകോട് ബി.ജെ.പിയിൽ പൊട്ടിത്തെറി: സംഘടനയിൽ നിന്നും രാജി ഭീഷണി മുഴക്കി രവീശ തന്ത്രി

NewsDesk
കാസർകോട് ബി.ജെ.പിയിൽ പൊട്ടിത്തെറി: സംഘടനയിൽ നിന്നും രാജി ഭീഷണി മുഴക്കി രവീശ തന്ത്രി

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ബി.ജെ.പിയും ശക്തികേന്ദ്രങ്ങളിലൊന്നായ കാസർകോട്ട് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ബിജെപി നേതാവും സ്ഥിരം പാർട്ടി സ്ഥാനാർത്ഥിയുമായ രവീശ തന്ത്രിയാണ് ഇടഞ്ഞു.താൻ ബി.ജെ.പി നേതൃസ്ഥാനത്ത് ഇനി പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നില്ലെന്നാണ് തന്ത്രി മാധ്യമ പ്രവർത്തകരേട് പാഞ്ഞത്. അഡ്വ.കെ.ശ്രീകാന്തിനെ ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് രവീശ തന്ത്രിയുടെ വിട്ടു നിൽക്കൽ പ്രഖ്യാപനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാർട്ടിയിൽ ഗ്രൂപ്പിസമാണ് നടക്കുന്നതെന്നും ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലാത്ത അവസ്ഥയാണെന്നും തന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ താൻ സംഘ കുടുംബമെന്ന നിലയിൽ ബി.ജെ.പി അംഗമായി തുടരുമെന്നും സംഘടനാ പ്രവർത്തനത്തിന് ഇനിയില്ലെന്നും രവീശ തന്ത്രി പറഞ്ഞു.നേരത്തെ ശ്രീകാന്തിനൊപ്പം ജില്ലാ അധ്യക്ഷനായി പരിഗണിക്കപ്പെട്ട പേരുകളിലൊന്നാണ് കുണ്ടാറിന്റെത്.എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഇക്കുറിയും ശ്രീകാന്തിന്റെ പേരാണ് പരിഗണിച്ചത്.വി.മുരളിധരൻ പക്ഷക്കാരനാണ് ശ്രീകാന്ത്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുഫിലും രവിശയാണ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.എന്നാൽ രണ്ടു തെരഞ്ഞെടുപ്പിലും പാർട്ടിയിലെ ഗ്രൂപ്പുകളിയാണ് തോൽവിക്കു കാരണമെന്നാണ് രവിശയുടെ ആരോപണം ഇതു തെളിയിക്കുന്നതിനായി താൻ രേഖാമൂലം കത്ത് നൽകിയിട്ടുണ്ടെന്നും എന്നാൽ ഇതു പരിഗണിക്കാനും തിരുത്തൽ നടപടികൾ സ്വീകരിക്കാനും നേതൃത്വം തയ്യാറാവുന്നില്ലെന്നും രവിശ തന്ത്രി പറയുന്നു.

Read more topics: Kasargod, BJP, ravisha tantri,
English summary
Kasargod BJP ravisha tantri threatens resignation
topbanner

More News from this section

Subscribe by Email