Monday December 9th, 2019 - 3:54:pm
topbanner

പാലായുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടതു മുന്നണിയുടെ പ്രകടനപത്രിക

princy
പാലായുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടതു മുന്നണിയുടെ  പ്രകടനപത്രിക

പാലാ:പാലായുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികളുമായി ഇടതു മുന്നണി പാലായില്‍ പ്രകടനപത്രിക പുറത്തിറക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചക്കപ്പഴം, റമ്പുട്ടാന്‍, മങ്കോസ്റ്റിന്‍ തുടങ്ങിയ പഴങ്ങളും കൊക്കോ, ജാതിയ്ക്കാ, ഗ്രാമ്പു തുടങ്ങിയവയും സംസ്‌കരിച്ചു പുതിയ വിഭവങ്ങളാക്കി മൂല്യവര്‍ധന വരുത്തി വിപണനം ചെയ്യുന്ന ഫാക്ടറി, രാമപുരം, കടനാട് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വിഭവ കയറ്റുമതി.

പ്രമോഷന്‍ സോണ്‍, കാര്‍ഷിക വിഭവങ്ങള്‍ സംഭരിക്കാന്‍ വിപുലമായ കോള്‍ഡ് സ്റ്റോറേജ്, എഡിറ്റിംഗ്,ഡബ്ബിംഗ്, റിക്കാര്‍ഡിംഗ് സ്റ്റുഡിയോ കോംപ്ലെക്‌സ്, വാഗമണ്‍, ഇലവീഴാപൂഞ്ചിറ, കുമരകം, തലനാട്, രാമപുരം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്യൂട്ട്, ഖരപ്ലാസ്റ്റിക് മാലിന്യശേഖരണവും സംസ്‌ക്കരണം, പരിസ്ഥിതി സംരക്ഷണം, ഔട്ടര്‍ ലിങ്ക് റോഡ് നിര്‍മ്മാണം, റബ്ബര്‍ അധിഷ്ഠിത ചെറുകിട വ്യവസായം, പ്രാദേശിക ദുരന്തനിവാരണ സമിതി, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ അക്കാദമി, കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫുഡ് പാര്‍ക്ക്, മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കല്‍, പ്രവാസികള്‍ക്കായി കൂട്ടായ്മ, ആധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയാ സെന്റര്‍, മണ്ഡലത്തിലെ എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ, മീനച്ചിലാര്‍ സംരക്ഷണം, അടച്ചു പൂട്ടിയ റബ്ബര്‍ സൊസൈറ്റികളുടെ തുറക്കല്‍, നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്കും തൊഴിലാളികളുടെ ജോലി ഉറപ്പു വരുത്തും തുടങ്ങിയവയാണ് ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

Read more topics: pala, election, CPM, Manifesto,
English summary
CPM Manifesto in pala
topbanner

More News from this section

Subscribe by Email