Sunday October 20th, 2019 - 11:39:am
topbanner

20മത് കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : വയനാട് ജില്ലാ എക്സിക്യുട്ടീവിലേക്ക് എസ് എഫ് ഐ സ്ഥാനാർത്ഥി കെ ആർ ശ്രീഹരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Anusha Aroli
20മത് കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : വയനാട് ജില്ലാ എക്സിക്യുട്ടീവിലേക്ക് എസ് എഫ് ഐ സ്ഥാനാർത്ഥി കെ ആർ ശ്രീഹരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ വയനാട് ജില്ലാ എക്സിക്യുട്ടീവിലേക്ക് എസ് എഫ് ഐ സ്ഥാനാർത്ഥി കെ ആർ ശ്രീഹരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എസ് എഫ് ഐയെ പരാജയപ്പെടുത്താൻ കെ എസ് യു, എം എസ് എഫ് സംഖ്യവും അതിന് എബിവിപി പിന്തുണയുണ്ടായിട്ടും എസ് എഫ് ഐ ക്ക് എതിരെ മത്സരിപ്പിക്കാൻ സ്ഥാനാർത്ഥിയെ പോലും ലഭിച്ചില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കെ എസ് യു, എം എസ് എഫ്, എബിവിപി സഖ്യം പരസ്യമായിരുന്നു.എന്നാൽ ഇത്തവണ എസ് എഫ് ഐ യെ പരാജയപ്പെടുത്താനായി കള്ള പ്രചരണങ്ങളുമായി പുതിയ സംഖ്യങ്ങളുമുണ്ടാക്കിയിട്ടും എസ്എഫ്ഐ വലിയ വിജയത്തിക്കാണ് അടുക്കുന്നത്.കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും എസ് എഫ് ഐ പനമരം ഏരിയാ കമ്മിറ്റി അംഗവുമാണ്.

ചെയർപേഴ്സൺ സ്ഥാനത്തേക്ക് മോറാഴ കോളേജ് ബിരുദ വിദ്യാർത്ഥിനിയും എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം ടി കെ ശിശിര, വൈസ് ചെയർമാനായി ഡോ പി കെ രാജൻ മെമ്മോറിയൽ കാമ്പസ് നീലേശ്വരത്തെ എം എ മലയാളം വിദ്യാർത്ഥിയും പെരിങ്ങോം ഏരിയാ വൈസ് പ്രസിഡണ്ടുമായ എ വി അനൂപ്, ലേഡീ വൈസ് ചെയർപേഴ്‌സണായി പിലാത്തറ കോളേജ് ബിരുദ വിദ്യാർത്ഥിനിയും മാടായി ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ പി ദർശന, സെക്രട്ടറിയായി മുന്നാട് പീപ്പിൾസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും കാസർഗോഡ് ജില്ലാ കമ്മിറ്റിയുമായ ടി കെ വിഷ്ണുരാജ്, ജോയിൻറ് സെക്രട്ടറിയായി പയ്യന്നൂർ കോളേജിലെ ബിരുദ വിദ്യാർത്ഥിയും ചെറുവത്തൂർ ഏരിയ ജോയിൻറ് സെക്രട്ടറിയുമായ പ്രണവ് പ്രഭാകരൻ, കാസർഗോഡ് ജില്ലാ എക്സിക്യുട്ടീവ് അംഗമായി ചീമേനി ഐ എച്ച് ആർ ഡി കോളേജ് വിദ്യാർത്ഥിനിയും ചെറുവത്തൂർ ഏരിയാ സെക്രട്ടറിയേറ്റംഗവുമായ ടി പി അഭിരാമി, കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് അംഗമായി കല്ല്യാശ്ശേരി ആംസ്റ്റക്ക് കോളേജ് വിദ്യാർത്ഥിയും പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയേറ്റംഗവുമായ അഭിരാഗ് ചന്ദ്രൻ എന്നിവരാണ് എസ് എഫ് ഐയുടെ സാരഥികൾ.

ജൂലായ് 30നാണ് വോട്ടെടുപ്പ് നടക്കുന്നത്.എതിരില്ലാതെ വയനാട് ജില്ലാ പ്രതിനിധി വിജയിച്ചതിനെ തുടർന്ന് സർവ്വകലാശാല ആസ്ഥാനത്ത് വിജയാഹ്ലാദം സംഘടിപ്പിച്ചു. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എപി അൻ‌വീർ, കണ്ണൂർ ജില്ലാസെക്രട്ടറി ഷിബിൻ കാനായി, കാസർഗോഡ് ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു, സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഫാസിൽ, ഇ കെ ദൃശ്യ, എ അഖിൽ എന്നിവർ സംസാരിച്ചു.

English summary
20th Kannur University Union Election,wayanad district exequtive ,SFI candidate KR sreehari
topbanner

More News from this section

Subscribe by Email