Monday October 21st, 2019 - 3:05:am
topbanner

ഇന്ന് വിദ്യാരംഭം : അറിവിന്റെ ആദ്യാക്ഷരം നുകർന്ന് ആയിരക്കണക്കിന് കുരുന്നുകള്‍

Anusha Aroli
ഇന്ന് വിദ്യാരംഭം : അറിവിന്റെ ആദ്യാക്ഷരം നുകർന്ന് ആയിരക്കണക്കിന് കുരുന്നുകള്‍

വിജയദശമി നാളില്‍ ആദ്യക്ഷരത്തിന്റെ മധുരം നുകര്‍ന്ന് ആയിരക്കണക്കിന് കുരുന്നുകൾ അക്ഷരങ്ങളുടെ ലോകത്തേക്ക്....സാംസ്കാരിക കേന്ദ്രങ്ങള്‍, അമ്പലങ്ങള്‍ എന്നിവിടങ്ങളില്‍ നടന്ന എഴുത്തിനിരുത്തില്‍ ഗുരുക്കന്മാര്‍ കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിച്ചു. ഭാഷാപിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണമൂകാംബികയായ കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലും ആയിരക്കണക്കിനു കുട്ടികൾ അറിവിന്റെ ആദ്യാനുഭവം നുകർന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും. ക്ഷേത്രങ്ങള്‍ക്ക് പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ട്.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണമൂകാംബികയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്പിലും ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

കല്‍മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കി. നിരവധിപ്പേര്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിച്ചിട്ടുണ്ട്. പുലര്‍ച്ചെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധിയിടങ്ങളില്‍ സ്ഥാനാര്‍ഥികളും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍ കുമാര്‍ സരസ്വതി ക്ഷേത്രത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവിലെ വായനാശാലയിലും ബിജെപി സ്ഥാനാര്‍ഥി എസ്.സുരേഷ് ഇടപഴഞ്ഞിയിലെ ക്ഷേത്രത്തിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി.

Read more topics: vidhyarambam, vijayadhasami
English summary
vidhyarambam vijayadhasami
topbanner

More News from this section

Subscribe by Email