Saturday July 20th, 2019 - 9:30:pm
topbanner
topbanner

ക്ഷേത്ര തിരുവുത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു

NewsDesk
ക്ഷേത്ര തിരുവുത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു

ശബരിമല∙ ഈ വർഷത്തെ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര മഹോത്സവത്തിനായി ക്ഷേത്രതിരുനട തുറന്നു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ആണ് ശ്രീകോവിലിൽ നട തുറന്നത്.

തുടർന്ന് 18-ാം പടിക്ക് മുന്നിലുള്ള ആഴിയിൽ മേൽശാന്തി തീ പകർന്നതോടെ പതിനെട്ടാം പടി കയറി ഭക്തർ ദർശനത്തിനായെത്തി. പുതുതായി പണി കഴിപ്പിച്ച സ്വർണ്ണത്തിൽ തീർത്ത ശ്രീകോവിലിന്റെ വാതിലിന്റെ സമർപ്പണവും തുടർന്ന് നടന്നു. വാതിലുകൾ വാദ്യമേളത്തോടെ ക്ഷേത്രത്തിന് വലം വച്ച ശേഷമാണ് സമർപ്പിച്ചത്. തന്ത്രിയുടെ കാർമ്മികത്വത്തിൽ വൈകുന്നേരം 7 മണി മുതൽ പ്രാസാദ ശുദ്ധി ക്രിയകളും നടന്നു. നട തുറന്ന ദിവസം പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു. 12.3.19 ന് രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ. ആറാട്ട് ഉത്സവത്തിനായി കൊടിയേറ്റുന്നതിനുള്ള കൊടിക്കൂറയും കയറും കൊല്ലം ശക്തികുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭാരവാഹികൾ ആണ് വഴിപാടായി സമർപ്പിച്ചത്.

കൊടിയേറ്റ് പൂജകൾക്ക് ശേഷം ബിംബ ശുദ്ധി ക്രിയകളും നടക്കും. ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്ക്കും.വൈകുന്നേരം 6.30ന് ദീപാരാധന. തുടർന്ന് അത്താഴപൂജ, മുളയിടൽ, ശ്രീഭൂതബലി എന്നിവയും നടക്കും. 13.3.19 ന് ഉത്സവബലി നടക്കും.

sabarimala ulsavam sannidhanam

എല്ലാം ദിവസവും ഉൽസവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉൽസവ ദിവസമായ 16. 3.19 ന് ആണ് വിളക്ക് എഴുന്നെള്ളിപ്പ്.9-ാം ഉൽസവ ദിനമായ 20 ന് പള്ളിക്കുറിപ്പ്. 10-ാം ഉൽസവ ദിനമായ 21. 3.19 ന് ആണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ഭക്തിനിർഭരമായ ആറാട്ടുംപൂജയും.തുടർന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും.

രാത്രി കൊടിയിറക്കിയ ശേഷം പൂജ നടത്തി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. മീനമാസ പൂജകൾക്കായും ഉൽസവ സമയത്ത് തന്നെയാണ് നട തുറന്നിരിക്കുന്നത്. വലിയ ഭക്തജന തിരക്കായായിരിക്കും ഉൽസവത്തിനായി നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ സന്നിധാനത്ത് അനുഭവപ്പെടുക. മേടവിഷു പൂജകൾക്കായി 11. 4. 19 ന് നടതുറക്കും. മേടമാസ പൂജകൾ പൂർത്തിയാക്കി19. 4. 19 ന് ഹരിവരാസനം പാടി നട അടയ്ക്കും.

sabarimala ulsavam sannidhanam

Read more topics: sabarimala, nada,
English summary
sabarimala ulsavam sannidhanam
topbanner

More News from this section

Subscribe by Email