Monday September 16th, 2019 - 5:54:am
topbanner
Breaking News
jeevanam

രാഹുൽ ഗാന്ധി എം.പി. ഷാജി എളപ്പുപ്പാറയുടെ കൃഷിയിടം സന്ദർശിച്ചു

NewsDesk
രാഹുൽ ഗാന്ധി എം.പി. ഷാജി എളപ്പുപ്പാറയുടെ കൃഷിയിടം സന്ദർശിച്ചു

മാനന്തവാടി: പാരമ്പര്യ വിത്ത് സംരക്ഷകനും ദേശീയ പ്ലാന്റ് ജീനോം സേവ്യർ അവാര്‍ഡ് ജേതാവുമായ ഷാജിയുടെ കൃഷിയിടം രാഹുല്‍ ഗാന്ധി എം.പി. സന്ദര്‍ശിച്ചു. പ്രളയത്തില്‍ വ്യാപക കൃഷിനാശം സംഭവിച്ചതിനാൽ കഴിഞ്ഞ ദിവസം ഷാജിയുടെ നിവേദനം സ്വീകരിച്ച ശേഷമാണ് രാഹുൽ ഷാജിയുടെ ആറാട്ടു തറയിലെ കൃഷി സ്ഥലം സന്ദര്‍ശിച്ചത്.

rahul gandhi mp visited shaji elappuppara farm

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടുകൂടി വീട്ടിലെത്തിയ അദ്ദേഹം ഷാജിയോട് വിവരങ്ങള്‍ ചോദിച്ചറിയുകയും കൃഷിയിടം നേരില്‍ കാണുകയും ചെയ്തു. പ്രളയം മൂലം വ്യാപക നാശനഷ്ടമാണുണ്ടായതെന്നും, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് നാമമാത്രമായ തുകയാണ് ഇതുവരെ നഷ്ടപരിഹാരമായി കിട്ടിയിട്ടുള്ളതെന്നും ഷാജി ആരോപിച്ചു. കൃഷിയില്‍ നിന്നുള്ള വരുമാനവും കിഴങ്ങുവര്‍ഗ്ഗങ്ങളുടെ ആവശ്യകതയും രാഹുല്‍ ഗാന്ധി ഷാജിയോട് ചോദിച്ചറിഞ്ഞു.

rahul gandhi mp visited shaji elappuppara farm

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 200 ല്‍പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ സംഘടിപ്പിച്ച് കൃഷിചെയ്യുന്ന ഷാജിയെയും  കുടുംബത്തെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പ്രളയത്തില്‍ വലിയ കൃഷിനാശമാണ് ഷാജിക്ക് ഉണ്ടായത്. വിവിധയിനം നെല്‍ വിത്തുകളെക്കുറിച്ചും രാഹുല്‍ ചോദിച്ചറിയുകയും ചെയ്തു .

rahul gandhi mp visited shaji elappuppara farm

കൃഷിയിടങ്ങള്‍ ,പ്രളയത്തില്‍ തകര്‍ന്ന മീന്‍ വളര്‍ത്തല്‍ കേന്ദ്രം, പശു, ആട്, കോഴി എന്നിവ വളര്‍ത്തുന്ന സ്ഥലങ്ങളും സന്ദര്‍ശിച്ചു. പാരമ്പര്യ വിത്തുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരെ സഹായിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. രാഹുല്‍ ഗാന്ധിയോടൊപ്പം കെ സി വേണുഗോപാല്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. ഡെന്നിസണ്‍ കണിയാരം, ഡിവിഷന്‍ കൗണ്‍സിലര്‍ ജോര്‍ജ് കളമ്പുകാട്ട്, ദേവസ്യ എളപ്പുപാറ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

Read more topics: wayanad, rahul gandhi, Visited,
English summary
rahul gandhi mp visited shaji elappuppara farm
topbanner

More News from this section

Subscribe by Email