Wednesday November 20th, 2019 - 12:02:am
topbanner

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശുദ്ധ പദവിയിലേക്ക് മറിയം ത്രേസ്യയെ ഉയര്‍ത്തുന്ന ചടങ്ങ് ഭാരതസഭയ്ക്കു നിറസാഫല്യമായി

NewsDesk
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശുദ്ധ പദവിയിലേക്ക് മറിയം ത്രേസ്യയെ ഉയര്‍ത്തുന്ന ചടങ്ങ് ഭാരതസഭയ്ക്കു നിറസാഫല്യമായി

തൃശൂര്‍: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശുദ്ധ പദവിയിലേക്ക് മറിയം ത്രേസ്യയെ ഉയര്‍ത്തുന്ന ചടങ്ങ് ഭാരതസഭയ്ക്കു നിറസാഫല്യമായി. കേരള കത്തോലിക്ക സഭയ്ക്ക് ഇതോടെ നാലു വിശുദ്ധരായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

buradi-church-bids-prayer-to-mother-mariam-thresia (2)

രണ്ടുപേര്‍ തൃശൂരില്‍ നിന്ന്. കേരളത്തിലെ വിശ്വാസകളും പൊതുജനങ്ങളും ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങള്‍ കണ്ടു മനസില്‍ പ്രാര്‍ഥിച്ചു. വിശുദ്ധ പ്രഖ്യാപനത്തോടെ മറിയം ത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കാനും ആ പേരില്‍ ദേവാലയങ്ങള്‍ സ്ഥാപിക്കാനും അനുമതി ലഭിച്ചതും സന്തോഷമായി.

buradi-church-bids-prayer-to-mother-mariam-thresia

വിശുദ്ധ പ്രഖ്യാപന പരിപാടികളുടെ തല്‍സമയ സംപ്രേക്ഷണം ദര്‍ശിക്കാന്‍ വിവിധ പള്ളികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബര്‍ 16നു കുഴിക്കാട്ടുശേരിയില്‍ നടക്കും. മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അദ്ഭുത രോഗശാന്തി നേടിയ ക്രിസ്റ്റഫര്‍ ജോഷി എന്ന ബാലനും കുടുംബവും ക്രിസ്റ്റഫറിനെ ചികില്‍സിച്ച അമല മെഡിക്കല്‍ കോളജിലെ ഡോ. ശ്രീനിവാസനും ആദ്യവസാനം ജനമനസുകളില്‍ നിറഞ്ഞുനിന്നു.

buradi-church-bids-prayer-to-mother-mariam-thresia

സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉദയയുടെ നേതൃത്വത്തില്‍ ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിലെ 240 സിസ്റ്റര്‍മാരാണ് വത്തിക്കാനില്‍ പങ്കെടുത്തത്. ഇതില്‍ 60 പേര്‍ ഇതര രാജ്യങ്ങളില്‍ സേവനം ചെയ്യുന്നവരാണ്. വിശുദ്ധപ്രഖ്യാപനം നടന്ന ഇന്നലെ ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ദേവാലയങ്ങളിലും കൃതജ്ഞതാബലി അര്‍പ്പിച്ചു. രാവിലെ 10നു കുഴിക്കാട്ടുശേരിയിലെ തീര്‍ഥകേന്ദ്രത്തില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ഡോ. ജോര്‍ജ് പാനികുളത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയുണ്ടായി.

buradi-church-bids-prayer-to-mother-mariam-thresia

English summary
buradi church bids prayer to mother mariam thresia
topbanner

More News from this section

Subscribe by Email