Wednesday April 8th, 2020 - 2:07:am
topbanner

പൂക്കോത്തു നട നിശ്ശബ്ദമായി : ഇനി ഒരു വർഷത്തെ കാത്തിരിപ്പാണ് ഭഗവാൻ പൂക്കോത്ത് നടയിലേക്ക് എഴുന്നള്ളുന്നത് കാണാൻ

NewsDesk
പൂക്കോത്തു നട നിശ്ശബ്ദമായി : ഇനി ഒരു വർഷത്തെ കാത്തിരിപ്പാണ് ഭഗവാൻ പൂക്കോത്ത് നടയിലേക്ക് എഴുന്നള്ളുന്നത് കാണാൻ

ഗിരീഷ് പൂക്കോത്ത്
തളിപ്പറമ്പ: രാമകൃഷ്ണന്മാരുടെ കങ്കണങ്ങളുടെ ദ്രുത ചലനങ്ങളാൽ പത്തു ദിവസങ്ങൾ പുളകിതമായ പൂക്കോത്തു നട നിശ്ശബ്ദമായി. വാദ്യമേളങ്ങളും പന്തക്കാരും മഞ്ഞവടിക്കാരും അരങ്ങൊഴിഞ്ഞു. "ഗോവിന്ദാ "വിളികളാൽ ഓടിത്തിമർത്ത യുവാക്കളുടെ ആവേശവും കെട്ടടങ്ങി. ധനഞ്ജയഭട്ട് എന്ന നർത്തകന്റെ കണ്ണുകളിൽ പൂക്കോത്ത് നടയോട് താൽക്കാലികമായെങ്കിലും വിട പറയുന്നതിന്റെ വിഷാദ ഭാവം നിഴലിച്ചിരുന്നുവോ? ഒരു വേള ഞാൻ ശങ്കിക്കാതിരുന്നില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൂക്കോത്ത് നടയുടെ ആകാശത്തിനും മ്ലാനതയുടെ മുഖമായിരുന്നു. ഇനി ഒരു വർഷത്തെ കാത്തിരിപ്പാണ് ഭഗവാൻ പൂക്കോത്ത് നടയിലേക്ക് എഴുന്നള്ളുന്നത് കാണാൻ. ഉത്സവകാലങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താൻ ചെറു കുറിപ്പുകളിലൂടെ സാധിച്ചു എന്നാണ് എന്റെ വിശ്വാസം. മീനം 3ന് " ഇടക്കിടപ്പ് " എന്ന പേരിലറിയപ്പെടുന്ന ഒരു ഒഴിവ് ദിനം. നാലാം തീയതി "നാടു വലംവെയ്ക്കുക " എന്നൊരു ചടങ്ങുണ്ട്.ഇതിന് "ഉത്സവബലി " എന്നും പറയുന്നു.

pookothu nada taliparamba thrichambaram uthsavam

രാത്രിയായാൽ രാമകൃഷ്ണന്മാരുടെ ചാർത്തിയ ബലിബിംബങ്ങൾ, ഉത്സവദിവസങ്ങളിൽ എഴുന്നള്ളിക്കാറുള്ളതുപോലെ ,പുറത്തെഴുന്നള്ളിച്ച് ക്ഷേത്രം തന്ത്രിയും അനുചരന്മാരും കൂടി ഭൂതഗണങ്ങൾക്ക് ബലിയർപ്പിച്ചു കൊണ്ട് പൂക്കോത്ത് നടവഴി പാലക്കുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്നു.

അവിടത്തെ വിശ്രമത്തിന് ശേഷം, തൃഛംബരം ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു.അന്ന് രാത്രി ക്ഷേത്ര നമസ്ക്കാര മണ്ഡപത്തിൽ ഭഗവാന് " പള്ളിക്കുറുപ്പാ"ണ്.അഞ്ചാം തീയതി സുപ്രഭാതത്തിൽ "പള്ളിക്കുറുപ്പുണർത്തൽ" കർമ്മം നടത്തി, തുടർന്നുള്ള ക്രിയകൾ പൂർത്തിയായാൽ ശ്രീകോവിലിൽ എഴുന്നള്ളിച്ച് നിത്യപൂജാദി കർമ്മങ്ങൾ നടത്തുന്നു.

Utsavam of Trichambaram Sree Krishna Temple

വൈകുന്നേരം ഈ ബലിബിംബങ്ങളും ചാർത്തില്ലാതെ ആറാട്ട് ചിറയിലേക്കെഴുന്നള്ളിച്ച് ക്രിയാ കർമ്മങ്ങൾ പൂർത്തീകരിക്കുന്നു. സന്ധ്യയോടെ വാദ്യ വിശേഷങ്ങൾ സഹിതം ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയാൽ ശ്രീകൃഷ്ണ ബലിബിംബം മാത്രം ദേവകീ വസുദേവന്മാരുടെ സാന്നിധ്യമുള്ള "പൊൻ ചെമ്പകത്തറ "യിൽ എഴുന്നള്ളിച്ച് വെക്കുന്നു.

Utsavam of Trichambaram Sree Krishna Temple

Read more topics: Taliparamba, trichambaram, ulsavam,
English summary
pookothu nada taliparamba thrichambaram uthsavam
topbanner

More News from this section

Subscribe by Email