കണ്ണൂര്‍:കര്‍ക്കടക വാവ് ദിനത്തില്‍ പൃതൃമോക്ഷ പ്രാപ്തിക്കായി ആയിരങ്ങൾ ബലി തര്‍പ്പണം നടത്തി. ജില്ലയിലെ ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും പുലര്‍ച്ചെ അഞ്ചു മണി മുതല്‍ തന്നെ ബലിയര്‍പ്പിക്കല്‍ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം, തളിപ്പറമ്പ് തൃച്ചംബരംക്ഷേത്രം, പയ്യാമ്പലം കടപ്പുറം മുഴപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങളില്‍ ബലിതര്‍പ്പണം നടക്കുന്നുണ്ട്.
പുലര്‍ച്ചെമുതല്‍ പയ്യാമ്പലം കടപ്പുറത്ത് ബലിതര്‍പ്പണം നടന്നു. തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയില്‍ കര്ക്കടകവാവുബലിതര്പ്പണം പുലര്‍ച്ചെ അഞ്ചിന് തുടങ്ങി.കൊട്ടിയൂർ ശിവക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലി രാവിലെമുതല്‍ നടക്കുന്നുണ്ട്.
കൂത്തുപറമ്പ് ആലച്ചേരി ഇടം വൈരീഘാതകന്‍ ഭഗവതിക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം രാവിലെ തുടങ്ങി. അതേസമയം പുഴയിലും മറ്റും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബലി തര്‍പ്പണത്തിന് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടവുകളില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ശംഖുമുഖം തീരം അത്യന്തം അപകടകരമായ കടലാക്രമണം നേരിടുന്നതിനാൽ കഴിയുന്നതും ബലിതർപ്പണത്തിനായി ശംഖുമുഖം ഒഴിവാക്കി മറ്റു ബലികടവുകൾ തെരഞ്ഞെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട് .ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾ കടലിൽ കുളിക്കാനോ ബാരിക്കേടുകൾ മറികടക്കുവാനോ അനുവദിച്ചില്ല.