Wednesday November 20th, 2019 - 12:03:pm
topbanner

ആറു പടികളിലായി ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം : ഹിഡ്‌ലുമനെ വെള്ളച്ചാട്ടം ഹൃദയം കീഴടക്കുന്നു

princy
ആറു പടികളിലായി ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം :  ഹിഡ്‌ലുമനെ വെള്ളച്ചാട്ടം ഹൃദയം കീഴടക്കുന്നു

കർണാടകയിലെ കുടജാദ്രിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള യാത്രയിലാണോ നിങ്ങൾ എങ്കിൽ ഹിഡ്‌ലുമനെ വെള്ളച്ചാട്ടം മറക്കാതിരിക്കുക. പ്രകൃതി സൗന്ദര്യത്തിന്റെ മനോഹാരിത ആവോളം വെളിവാകുന്നതാണ്‌ ഹിഡ്‌ലു മുന്നിലേക്കുള്ള യാത്ര. കാട്ടുപാതയിലൂടെവേണം ഹിഡ്‌ലുമനിലെത്താൻ. പൂർണ്ണമായും മനുഷ്യരിൽ നിന്നും അകന്ന് കാടിന്റെ സുരക്ഷിതത്വത്തിലാണ് ഈ വെള്ളച്ചാട്ടം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Hidluman Falls

ഒരു പാൽക്കടലായി തോന്നിപ്പിക്കുന്ന രൂപമാണ് ഹിഡ്‌ലുമനെ വെള്ളച്ചാട്ടത്തിനുള്ളത്. പാറക്കൂട്ടങ്ങൾക്കും പച്ചപ്പിനും ഇടയിലൂടെ ഒഴുകിയിറങ്ങുന്ന ഹിഡ്‌ലുമൻ വെള്ളച്ചാട്ടം ഏവരുടെയും ഹൃദയം കീഴടുക്കുന്നതാണ്.

beauty of Hidluman Falls ആറു തട്ടുകളിലായുള്ള പാറകളിലൂടെയാണ് വെള്ളമൊഴുകുന്നത്. വെള്ളത്തിന്റെ ശക്തിയും ഒഴുക്കും അധികമില്ലാത്തതും പതിക്കുന്ന കുളത്തിന് അദികം ആഴമില്ലാത്തതും ഇവിടേക്ക് കൂടുതൽ ആളുകളെ വരുവാൻ പ്രേരിപ്പിക്കുന്നു.

beauty of Hidluman Falls വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരമായത്. ആറു പടികളിലായി ഒഴുകിയിറങ്ങി പോകുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ച കണ്ടിരിക്കേണ്ടതു തന്നെയാണ്.ഹിഡ്‌ലുമനെ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ്ങ് കുറച്ച് സാഹസികം തന്നെയാണ്. കുത്തനെയുള്ള കയറ്റങ്ങളും കനത്ത കാടും ഒക്കെ പിന്നിട്ടാൽ മാത്രമേ ഇവിടെ എത്തുവാൻ സാധിക്കൂ.

beauty of Hidluman Falls

രണ്ട് വഴികളാണ് വെള്ളച്ചാട്ടത്തിലെത്തുവാനായി ഉള്ളത്. നിട്ടൂര്‍ ഗ്രാമത്തിൽ നിന്നു തുടങ്ങുന്ന ഒന്നും കൊടചാദ്രി കുന്നിന്റെ മുകളില്‍ നിന്നുള്ളതും. കാഴ്ചകൾ കൊണ്ട് രണ്ടും ഒരുപോലെ സമ്പന്നമായ ട്രക്കിങ്ങ് റൂട്ടുകളാണ്. മഴക്കാലങ്ങളിലാണ് യാത്രയെങ്കിൽ കുറച്ച് ദുഷ്കരമായിരിക്കും,. തെന്നുന്ന പാറകളും വഴികളു യാത്രയുടെ കാഠിന്യം ഒന്നുകൂടി വർധിപ്പിക്കും.

beauty of Hidluman Falls മഴ കഴിഞ്ഞുള്ള സമയം, അതായത് സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ ഏറ്റവും യോജിച്ചത്.കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ നിന്നും വലിയ ബുദ്ധിമുട്ടുകളില്ലാതെ എത്തിച്ചേരുവാൻ പറ്റിയ സ്ഥലമാണ് ഹിഡ്‌ലുമനെ വെള്ളച്ചാട്ടം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നും 15 കിലോമീറ്ററും മുരുഡേശ്വറിൽ നിന്നും 72 കിലോമീറ്ററും ഉഡുപ്പിയിൽ നിന്നും 88 കിലോമീറ്ററും ഷിമോഗയിൽ നിന്നും 109 കിലോമീറ്ററും ഇവിടേക്കുണ്ട്.

Read more topics: karnadaka, Hidluman Falls, beauty,
English summary
beauty of Hidluman Falls
topbanner

More News from this section

Subscribe by Email