Thursday October 17th, 2019 - 2:08:pm
topbanner

ആന്തൂർ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

NewsDesk
ആന്തൂർ നഗരസഭയിലേക്ക്  യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂർ: ആന്തൂർ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. ചെയർപേഴ്സൺ പി കെ ശ്യാമളയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആന്തൂർ നഗരസഭയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

anthoor municipality youth congress protest

സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്യാമളക്കെതിരെ മാത്രമല്ല എം വി ഗോവിന്ദനെതിരെയും കേസെടുക്കേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആന്തൂരിലെ ഭരണം നിയന്ത്രിക്കുന്നത് ശ്യാമളയാണോ ഗോവിന്ദനാണോ എന്ന കാര്യം പരിശോധിക്കപ്പെടണം. ഉദ്യോഗസ്ഥരെ മാത്രം പഴിചാരി രക്ഷപ്പെടാനാവില്ല.

anthoor municipality youth congress protest

പി കെ ശ്യാമള രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിനിടെ പൊലീസ് ബാരിക്കേഡ് തകർക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമം നടത്തി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ തടിച്ചു കൂടിയും കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

anthoor municipality youth congress protest

റിജിൽ മാക്കുറ്റി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. അതിനിടെ ചില പ്രവർത്തകർ പ്രകടനമായി ചെന്ന് ധർമ്മശാലയിൽ ദേശീയപാത ഉപരോധിക്കാനുള്ള നീക്കവും നടത്തി. പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. മാർച്ചിന് ഒ കെ പ്രസാദ്, വി പി അബ്ദുൽ റഷീദ്, നൗഷാദ് ബ്ലാത്തൂർ, ജൂബിലി ചാക്കോ, സുധീപ് ജയിംസ്, അമൃത രാമകൃഷ്ണൻ, രാഹുൽ ദാമോദർ തുടങ്ങിയവരും നേതൃത്വം നൽകി.

anthoor municipality youth congress protest

anthoor municipality youth congress protest

anthoor municipality youth congress protest

English summary
anthoor municipality youth congress protest
topbanner

More News from this section

Subscribe by Email