സിനിമാ സീരിയൽ താരങ്ങളായ ആദിത്യന്റെയും അമ്പിളിയുടെയും കുഞ്ഞിന്റെ നൂലുകെട്ടു ചെടങ്ങായിരുന്നു കഴിഞ്ഞ ദിവസം. നിരവധി സീരിയൽ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. അർജുൻ എന്നാണു തങ്ങളുടെ പൊന്നോമനയ്ക്ക് താരങ്ങൾ നൽകിയിരിക്കുന്ന പേര് .
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നൂലുകെട്ടു ചടങ്ങിന്റെ ചിത്രങ്ങളും ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം
ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിച്ചു ഒരു ആൺകുഞ്ഞു 20.11.2019
ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു.ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി.
ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ”. പ്രാർത്ഥിക്കണം എല്ലാവരും പ്രാര്‍ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി.
ഞങ്ങളുടെ കുഞ്ഞിന്റെ നല്ല ചിത്രങ്ങൾ എടുത്ത ലൂമിനസ് വെഡിങ് കമ്പനിക്കു നന്ദി .