Monday September 16th, 2019 - 5:55:am
topbanner
Breaking News
jeevanam

സുമ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ : യുഡിഎഫിന്‍റെ വിജയം മൂന്നു വോട്ടുകള്‍ക്ക്

NewsDesk
സുമ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ : യുഡിഎഫിന്‍റെ വിജയം മൂന്നു വോട്ടുകള്‍ക്ക്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെ പുതിയ മേയറായി എ ഐ സി സി മെമ്പറും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ സുമ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25 നെതിരെ 28 വോട്ടുകൾക്കാണ് സുമ വിജയിച്ചത്. ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി. എല്‍ ഡി എഫിലെ സ്ഥാനാര്‍ത്ഥി ഇ പി ലതയ്ക്ക് 25 വോട്ടുകളാണ് ലഭിച്ചത്. 

Suma balakrshnan kannur mayor

യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ സുമാബാലകൃഷ്ണന്റെ പേര് അഡ്വ. ടി ഒ മോഹനന്‍ നിര്‍ദ്ദേശിക്കുകയും സി സമീര്‍ പിന്താങ്ങുകയും ചെയ്തു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഇ പി ലതയുടെ പേര് എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍ദ്ദേശിക്കുകയും വെള്ളോറ രാജന്‍ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ഡിവിഷന്‍ അടിസ്ഥാനത്തിലാണ് കൗണ്‍സിലര്‍മാര്‍ ഓരോരുത്തരായി വോട്ട് രേഖപ്പെടുത്തിയത്. 

Suma balakrshnan kannur mayor

11.50 ഓടെ 55-ാം ഡിവിഷനിലെ കൗണ്‍സിലറായ പി കെ രാഗേഷ് വോട്ട് രേഖപ്പെടുത്തിയതോടെ വോട്ടെടുപ്പ് അവസാനിച്ചു. തുടര്‍ന്ന് വരണാധികാരി ഇരു സ്ഥാനാര്‍ത്ഥികളുടെയും നിര്‍ദ്ദേശകരെ വേദിയിലേക്ക് വിളിച്ച് വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. 12.10 ഓടെയാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചത്. 

Suma balakrshnan kannur mayor

വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചതോടെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ സുമ ബാലകൃഷ്ണന്റെ അടുത്തേക്ക് ഓടിയെത്തുകയും അഭിനന്ദനം അറിയിച്ചുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വോട്ടെടുപ്പ് കാണാനെത്തിയ യു ഡി എഫ് പ്രവര്‍ത്തകരും ഹാളിലേക്ക് കയറി മുദ്രാവാക്യങ്ങള്‍ വിളിച്ച് സുമാ ബാലകൃഷ്ണന് അഭിനന്ദനങ്ങള്‍ അറിയിച്ചു. 

Suma balakrshnan kannur mayor

Suma balakrshnan kannur mayor

Suma balakrshnan kannur mayor

Read more topics: kannur, Suma balakrshnan, mayor,
English summary
Suma balakrshnan kannur mayor
topbanner

More News from this section

Subscribe by Email