Wednesday November 20th, 2019 - 12:14:pm
topbanner

വാളയാർ പെൺകുട്ടികൾക്ക് നീതിവേണം : പ്രതിഷേധവുമായി നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏകാങ്ക നാടകം

NewsDesk
വാളയാർ പെൺകുട്ടികൾക്ക് നീതിവേണം : പ്രതിഷേധവുമായി നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏകാങ്ക നാടകം

കണ്ണൂർ: വാളയാർ സംഭവത്തിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധവുമായി കണ്ണൂരിൽ നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏകാങ്ക നാടകം. തന്റെ പിഞ്ചുമക്കളെ പീഢകരിൽ നിന്നും സംരക്ഷിക്കാൻ സമൂഹം കാണാതെ ചാക്കിൽ കെട്ടി ഒപ്പം കൊണ്ടു നടക്കേണ്ടുന്ന ഒരമ്മയുടെ ഗതികേടാണ് സന്തോഷ് കീഴാറ്റൂർ സമൂഹത്തിന് മുമ്പിൽ അവതരിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Actor Santhosh Keezhatoor one-act play protest

തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തുടങ്ങിയ നാടകം പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സമാപിച്ചത്. ഉച്ചത്തിൽ അലറി വിളിച്ച് ചാക്കുകെട്ടുകളിലാക്കിയ സ്വന്തം മക്കളെ ഉന്തുവണ്ടിയിൽ കയറ്റി ഓടുന്ന അമ്മയുടെ ദൈന്യതയാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്.

Actor Santhosh Keezhatoor one-act play protest

ഇത്രയും ക്രൂരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ശബ്ദമുയർത്താത്തവരായി നമ്മുടെ സമൂഹം മാറിപ്പോകുന്നു ഇതിനെതിരെയുള്ള പ്രതിക്ഷേധം കൂടിയാണ് നാടകത്തിലൂടെ താൻ പ്രകടമാക്കുന്നതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

Actor Santhosh Keezhatoor one-act play protest

ചലച്ചിത്ര പ്രവർത്തകരായ വിജേഷ് വിശ്വം, ജലീൽ ബാദുഷ, റിയാസ് കെ എം ആർ, മുരളി കുന്നുംപുറത്ത്, സാമൂഹ്യപ്രവർത്തകരായ വിജയ് നീലകണ്ഠൻ, കെ ബിജുമോൻ, യദുസാന്ത്, പി അനീഷ് തുടങ്ങിയവർ സന്തോഷിനൊപ്പം നാടകത്തിന്റെ അണിയറയിലുണ്ടായിരുന്നു.

Actor Santhosh Keezhatoor

English summary
Justice for Valayar Girls, Actor Santhosh Keezhatoor's one-act play with protest
topbanner

More News from this section

Subscribe by Email