Wednesday June 19th, 2019 - 5:13:pm
topbanner
topbanner

പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ ഇത് പ്രജനന കാലം : നവാതിഥികൾക്ക് ആഘോഷത്തിന്റെ ദിനങ്ങൾ

NewsDesk
പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ ഇത് പ്രജനന കാലം : നവാതിഥികൾക്ക് ആഘോഷത്തിന്റെ ദിനങ്ങൾ

കണ്ണൂർ : പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ ഇത് പ്രജനന കാലം. കഴിഞ്ഞ ഒരു മാസക്കാലയളവിൽ സ്നേക്ക് പാർക്കിൽ എത്തിയത് 75 അതിഥികളാണ്. നീർക്കോലി, മുതല, പെരുമ്പാമ്പ്, മൂർഖൻ എന്നിവയുടെ മുട്ടകളാണ് വിരിഞ്ഞത്. ഒപ്പം 'കല്യാണി' എന്ന അണലിയുടെ 14 കുഞ്ഞുങ്ങളും.അമ്മു എന്ന തൊപ്പിക്കുരങ്ങിന്റെ കുസൃതിക്കുട്ടൻ കൂടെ ആയപ്പോൾ നവാതിഥികളുടെ എണ്ണം 75 ആയി.

Parassinikkadavu Snake Park Hatchlings

പാർക്കിൽ നിന്നും ശേഖരിച്ച മുട്ടകൾ മനുഷ്യ നിർമ്മിത സാഹചര്യങ്ങളിൽ  വിരിയിച്ചെടുക്കുകയായിരുന്നു എന്ന് ഡോ.അഞ്ജു മോഹൻ അറിയിച്ചു. കൃത്രിമമായി താപം നൽകിയ ലബോറട്ടറിയിലാണ് നീർക്കോലിയുടെയും മൂർഖന്റെയും മുട്ടകൾ വിരിയിച്ചെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി 25നാണ് 14 നീർക്കോലിക്കുഞ്ഞുങ്ങൾ വിരിഞ്ഞത്. ഏപ്രിൽ ആദ്യവാരമാണ് അണലി പ്രസവിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഇണ ചേർന്ന പാമ്പ് മെയ് 6നു 14 വലിക്കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്.

Parassinikkadavu Snake Park Hatchlings

ജനുവരിയിൽ മുതലകൾ ഇണചേരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവയ്ക്കു ഇണ ചേരാനുള്ള സാഹചര്യം ഒരുക്കി ക്കൊടുക്കുകയാണെന്നു ക്യൂറേറ്റർ മാരിനാഥ്‌ അറിയിച്ചു. 118 ദിവസത്തിനു ശേഷം 9 മുതലക്കുഞ്ഞുങ്ങളെ ലഭിച്ചു. ശരാശരി 28 സെന്റീമീറ്റർ നീളവും 79 ഗ്രാം തൂക്കവും ഉള്ള മുതലക്കുഞ്ഞുങ്ങളാണ്.

Parassinikkadavu Snake Park Hatchlings

8 പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ് പാർക്കിൽ അതിഥികളായി എത്തിയത്. മുട്ടയിട്ടതിനു ശേഷം 58 ദിവസം അടയിരുന്നാണ് അവ വിരിഞ്ഞത്. എറ്റവും ഒടുവിലായി ജൂൺ 2ന് 'ഉണ്ണിയാർച്ച'യുടെ മൂർഖൻ കുഞ്ഞുങ്ങൾ എത്തിയതോടെ നവാതിഥികൾ 75 ആയി. കൃത്രിമമായി താപം നൽകിയാണ് മൂർഖൻ കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്.

വന്യജീവികളെക്കുറിച്ച പഠനങ്ങളെക്കുറിച്ചും ഗവേഷണങ്ങൾക്കും സ്നേക്ക് പാർക്ക് മുൻ‌തൂക്കം നൽകിയിട്ടുണ്ടെന്നും ഇത് സംബന്ധമായ കൂടുതൽ പഠനം നടത്താൻ താൽപര്യമുള്ളവരെ സ്വാഗതം ചെയ്യുമെന്ന് ഡയറക്ടർ പ്രൊഫ ; ഇ. കുഞ്ഞിരാമൻ, സി ഇ ഒ അവിനാശ് ഗിരിജ എന്നിവർ പറഞ്ഞു. ഇതിന്റെ ഭാഗമായി ലൈബ്രറി മ്യൂസിയം & ഇൻഫർമേഷൻ സെന്റര് ആരംഭിക്കുമെന്നും അറിയിച്ചു. പാർക്കിൽ വിരിഞ്ഞ കുഞ്ഞുങ്ങളെ കാണാനുള്ള അവസരം സന്ദർശകർക്കായി ഒരുക്കുന്നതായിരിക്കും. 

Parassinikkadavu Snake Park Hatchlings

ലോക പരിസ്ഥിതി ദിനമായ നാളെ ധർമശാലയിൽനിന്നും പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലേക്ക് 300ൽ പരം ആൾക്കാരെ പങ്കെടിപ്പിച്ചുകൊണ്ട് മിനി മാരത്തോൺ സംഘടിപ്പിക്കുമെന്നും. തുടർന്ന് വൃക്ഷതൈ വിതരണവും, സ്നേക്ക് പാർക്കിന്റെ പേരിലുള്ള വെബ്സൈറ്റ് ലോഞ്ചിങ്ങും നടക്കുമെന്നും അറിയിച്ചു.

English summary
Parassinikkadavu Snake Park Hatchlings
topbanner

More News from this section

Subscribe by Email