കണ്ണൂർ : പറശ്ശിനിക്കടവ് സ്നേക് പാർക്ക് & സൂ പാമ്പ് കടിച്ചാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും കാണിച്ചുകൊണ്ടുള്ള ബോധവൽക്കരണ ക്ലാസും സ്കൂൾ തലങ്ങളിൽ സംഘടിപ്പിക്കാൻ തുടങ്ങി. ഇതിന്റെ ഉദ്ഘാടനം നടുവിൽ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സി. ഇ. ഓ അവിനാശ് ഗിരിജയുടെ നേതൃത്വത്തിൽ പാർക്ക് ജീവനക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് നാടകാവിഷ്കാരണം. തുടർന്ന് എംവിആർ ആയുർവേദ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ & ഇന്നൊവേറ്റീവ് ഓഫീസർ ഡോ. വിനീത് ജോർജ്, സ്നേക് പാർക്ക് എഡ്യൂക്കേഷണൽ ഓഫീസർ റിയാസ് മാങ്ങാട് , എന്നിവർ ബോധവൽക്കരണ ക്ലാസെടുത്തു.നടുവിൽ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ രാധാകൃഷ്ണൻ സംസാരിച്ചു.
ചടങ്ങിൽ വെറ്റിനറി ഓഫീസർ ഡോ. അജു മോഹൻ, ക്യൂറേറ്റർ മാരിനാഥ് എൽ, ചീഫ് സൂപ്പർ വൈസർ സുധാകരൻ ടി.വി, എച്ച് ആർ മാനേജർ ബിന്ദു എം.കെ തുടങ്ങിയവർ സംബന്ധിച്ചു.