Monday February 17th, 2020 - 9:48:am
topbanner

ടെക്‌നോപാർക് ടുഡേയുടെ മലയാളി മങ്കയും കേരള ശ്രീമാനുമായി നിസ്സി റോസ് ജോർജ്ജും പ്രവീണും

princy
ടെക്‌നോപാർക് ടുഡേയുടെ   മലയാളി മങ്കയും കേരള ശ്രീമാനുമായി നിസ്സി റോസ് ജോർജ്ജും പ്രവീണും

തിരുവനന്തപുരം: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ഇടയിൽ എല്ലാ വർഷവും നടത്തപ്പെടുന്ന മലയാളി മങ്ക - കേരള ശ്രീമാൻ മത്സരത്തിന്റെ ടെക്‌നോപാർക്ക് എഡിഷൻ ഗ്രാൻഡ് ഫിനാലെ ഡിസംബർ ഒന്നിന് കഴക്കൂട്ടത്ത് വച്ചു നടന്നു.ശോഭ വിശ്വനാഥ്, അശ്വതി പിള്ള, പ്രജീഷ് എ പി എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ നാല്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Malayali Manga and Kerala Srimanനിസ്സി റോസ് ജോർജ്ജ് മലയാളി മങ്കയായും ഡോ. പ്രവീൺ കേരള ശ്രീമാനായും തിരഞ്ഞെടുക്കപ്പെട്ടു. ദിവ്യ രാജൻ, റിൻസി കുരിയാക്കോസ് എന്നിവർ മലയാളി മങ്കയുടെ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ ഹരിശങ്കർ, ഗോകുൽ കണ്ണൻ എന്നിവർ കേരളശ്രീമാൻ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Technopark Today Malayali Manga and Kerala Srimanവിശാഖ് സോമൻ & നസ്‌നിൻ എൻ (സ്‌പെഷ്യൽ ജഡ്ജസ് അവാർഡ് ), ആതിര എസ് എൻ ( ബെസ്റ്റ് മലയാളം), നെസ്‌മിൻ സിഫിൻ ( ബെസ്റ്റ് അപ്പിയറൻസ്), പ്രവീണ സിജിത്ത് ( ബെസ്റ്റ് സ്‌മൈൽ ) എന്നിവരാണ് മറ്റു ജേതാക്കൾ.ഐ ടി ജീവനക്കാരുടെ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ടെക്‌നോപാർക് ടുഡേ ആണ് എല്ലാ വർഷവും ഈ മത്സരം സംഘടിപ്പിക്കുന്നത്.

Technopark Today Malayali Manga and Kerala Sriman

English summary
Nissy Rose George, Praveen are the Technopark Today's Malayali Manga and Kerala Sriman
topbanner

More News from this section

Subscribe by Email