Friday August 23rd, 2019 - 1:52:am
topbanner
topbanner

മാർഗം കളിയിൽ തോട്ടരാജയായി അജയ് വാസുദേവ്

NewsDesk
മാർഗം കളിയിൽ തോട്ടരാജയായി അജയ് വാസുദേവ്

-റിയാസ് കെ എം ആർ-
കൊച്ചി: ബിബിൻ ജോർജ്ജ് നായകനാവുന്ന പുതിയ സിനിമ 'മാർഗം കളി'യുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ പലരും ശ്രദ്ധിച്ചത് തമിഴ് ഗുണ്ടയായി എത്തിയ നടനെയായിരുന്നു. ഏവർക്കും പരിചിതമായ ആ മുഖം മറ്റാരുമായിരുന്നില്ല.

മമ്മൂട്ടിയെ വെച്ച് രാജാധിരാജ, മാസ്റ്റർ പീസ് എന്നീ മമ്മൂട്ടി ചിത്രങ്ങളൊരുക്കി മാസ് സംവിധായകൻ എന്ന പേര് സ്വന്തമാക്കിയ അജയ് വാസുദേവായിരുന്നു അത്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന 'മാർഗം കളി'യിൽ തോട്ട രാജ എന്ന വില്ലൻ കഥാപാത്രമായാണ് അജയ് എത്തുന്നത്.

Margamkali  malayalam movie ajay vasudev

കുറച്ച് രംഗങ്ങളിൽ മാത്രമേ ഉള്ളൂവെങ്കിലും സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് തോട്ടരാജയെന്ന് 'മാർഗം കളി'യുടെ അണിയറ പ്രവർത്തകർ സൂചന നൽകുന്നുണ്ട്.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ഷൈലോക്ക്' ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

അതിനിടെയാണ് അജയ് അഭിനയിച്ച മാർഗം കളിയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അജയ് വാസുദേവ് ഇതിന് തൊട്ടുമുമ്പും ഒരു സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന 'പിക്കാസോ' എന്ന സിനിമയിലായിരുന്നു അജയിന്റെ അഭിനയ അരങ്ങേറ്റം.

ചിത്രത്തിൽ വില്ലൻ കഥാപാത്രമായ ബഷീറായാണ് അദ്ദേഹം എത്തുന്നത്. മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കിടെയാണ് അജയ് പിക്കാസോ, മാർഗം കളി എന്നീ സിനിമകളിൽ അഭിനയിച്ചത്. സ്വതന്ത്ര സംവിധായകനാകും മുമ്പേ മലയാളത്തിലെ ഏറ്റവും മൂല്യമുള്ള അസോസിയേറ്റ് ഡയറക്ടറായിരുന്നു.

Margamkali  malayalam movie ajay vasudev

പ്രമുഖ സംവിധായകൻ ജോഷി അടക്കമുള്ളവരുടെ കൂടെ അജയ് വാസുദേവ് പ്രവർത്തിച്ചിട്ടുണ്ട്. മാർഗം കളി ആഗസ്തിൽ തീയറ്ററുകളിലെത്തും. അതേ സമയം, അജയ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രമായിരിക്കുമെന്നാണ് വിവരം. ഗുഡ് വിൽ എൻറർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഷൈലോക്കിന് അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. 'പിക്കാസോ' വൈകാതെ തീയ്യറ്ററുകളിൽ പ്രദർശനത്തിനെത്തും.

Margamkali  malayalam movie ajay vasudev

Read more topics: Margamkali, movie, ajay vasudev,
English summary
Margamkali malayalam movie ajay vasudev
topbanner

More News from this section

Subscribe by Email