Friday December 13th, 2019 - 12:45:pm
topbanner

പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ ശിശുദിനത്തോടനുബന്ധിച്ച് ക്ലേ മോഡലിങ് മത്സരം സംഘടിപ്പിച്ചു

princy
പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ ശിശുദിനത്തോടനുബന്ധിച്ച് ക്ലേ മോഡലിങ് മത്സരം സംഘടിപ്പിച്ചു

കണ്ണൂർ: പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് & സൂ വിൽ ശിശുദിനത്തോടനുബന്ധിച്ച് ക്ലേ മോഡലിങ് മത്സരം സംഘടിപ്പിച്ചു. രണ്ട് കാറ്റഗറി ആയിട്ടാണ് മത്സരം നടന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 12 വയസ് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്കും രണ്ട് കാറ്റഗറികളിലാണ് മത്സരം നടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Clay-Modeling-Competition-Parassinikkadavu-Snake-Park

മത്സരത്തിൽ 40 ഓളംപേർ പങ്കെടുത്തു. പരിപാടിയുടെ സമാപന ചടങ്ങ് സ്നേക്ക് പാർക്ക് ഡയരക്ടർ പ്രൊഫ.ഇ. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതിയിൽ തളിപാമ്പ് ഡി.വൈ. എസ്.പി രത്നകുമാർ.ടി.കെ. നിർവ്വഹിച്ചു. തുടർന്ന് മത്സരവിജയികൾക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് വിതരണവും നടന്നു. വയസിൽതാഴെയുള്ള കാറ്റഗറിയിൽ യഥാക്രമം ഫാരിസ്.പി, സുര്യ നന്ദ്.ടി.വി. ഹരിനന്ദ് ബാബു.ടി യഥാക്രമം സമ്മാനത്തിന് അർഹരായി.

Clay-Modeling-Competition-Parassinikkadavu-Snake-Park

12 മുതൽ 17 വയസ് വിഭാഗത്തിൽ അഭിനവ് ഉല്ലാസ്, രാഹുൽ സി.വി അനുരാഗ് .എം ഒന്നും രണ്ടും മൂന്നും സമ്മാനത്തിന് അർഹരായി, ചടങ്ങിൽ സ്നേക്ക് പാർക്ക് ചീഫ് സൂപ്പർവൈസർ സുധാകരൻ.ടി.വി സ്വാഗതം പറഞ്ഞു. വൈൽഡ്ലൈഫ് കൺസർവേഷനിസ്റ്റ് വിജയ് നീലകണ്ഠൻ, സ്നേക്ക് പാർക്ക് ക്യൂറേറ്റർ മാരിനാഥ്.എൽ, റിയാസ് മാങ്ങാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Clay-Modeling-Competition-Parassinikkadavu-Snake-Park

Clay-Modeling-Competition-Parassinikkadavu-Snake-Park

Clay-Modeling-Competition-Parassinikkadavu-Snake-Park

Clay Modeling Competition on Children's Day at Parassinikkadavu Snake Park

Parassinikkadavu-Snake-Park

Parassinikkadavu-Snake-Park

English summary
Clay Modeling Competition on Children's Day at Parassinikkadavu Snake Park
topbanner

More News from this section

Subscribe by Email