Friday August 23rd, 2019 - 2:14:am
topbanner
topbanner

ചെഗുവേരയുടെ മകള്‍ക്ക് കണ്ണൂരിൽ ഉജ്ജ്വല വരവേൽപ്പ്

princy
ചെഗുവേരയുടെ മകള്‍ക്ക് കണ്ണൂരിൽ ഉജ്ജ്വല വരവേൽപ്പ്

കണ്ണൂര്‍:ലാറ്റിനമേരിക്കൻ വിപ്ലവ നായകൻ ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേരക്ക് കണ്ണൂരിൽ വൻ വരവേൽപ്പ്. വ്യഴാഴ്ച രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ ഡോ. അലൈഡ ഗുവേരയെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം, കെ .പി സഹദേവൻ, കരിവെള്ളൂർ മുരളിയും മറ്റ് നേതാക്കളും പങ്കെടുത്തു.

Che Guevara s daughter arrives in Kannurസ്വതന്ത്ര ക്യൂബയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായാണ് അലൈഡ ഇന്ത്യയിൽ എത്തിയത്. 1959 ജൂലായ് ഒന്നിന് പിതാവ് ഏണസ്റ്റോ ചെഗുവേരയുടെ ഇന്ത്യൻ സന്ദർശനത്തിന് കൃത്യം 60 വർഷം തികയുമ്പോഴാണ് അലൈഡയുടെ ഇന്ത്യയിലേക്കുള്ള വരവ്.കേരളത്തിലെ അലൈഡയുടെ ആദ്യ പൊതു പരിപാടിയാണ് കണ്ണൂരില്‍ നടക്കുന്നത്. കണ്ണൂര്‍ എകെജി സ്‌ക്വയറില്‍ നിന്ന് വൈകീട്ട് നാലിന് സമ്മേളന വേദിയായ ടൗണ്‍ സ്‌ക്വയറിലേക്ക് അലൈഡയ്ക്ക് സ്വികരണമൊരുക്കും.

ക്യൂബന്‍ ഐക്യ ദാര്‍ഢ്യസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. എം.എ.ബേബി അധ്യക്ഷത വഹിക്കും. സമത പ്രസിദ്ധീകരിക്കുന്ന ലാറ്റിനമേരിക്കന്‍ ജീവിതവും സംസ്‌കാരവും രാഷ്ട്രീയവും സംബന്ധിച്ച 10 പുസ്തകങ്ങളടക്കം 14 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അലൈഡ ഗുവേര കണ്ണൂരിലെത്തുന്നത് .

English summary
Che Guevara's daughter arrives in Kannur
topbanner

More News from this section

Subscribe by Email