Wednesday November 20th, 2019 - 12:52:pm
topbanner

മംഗലാപുരം ദേശീയ പാതയിൽ ബുള്ളറ്റും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Anusha Aroli
മംഗലാപുരം ദേശീയ പാതയിൽ ബുള്ളറ്റും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മംഗലാപുരം ദേശീയ പാതയിൽ എരിയാലിൽ ബുള്ളറ്റും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുളങ്കര പള്ളിക്ക് സമീപത്തെ സൈനുൽ ആബിദ് എന്ന ആബിദാണ് (25) മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച രാത്രി 9.45 മണിയോടെയാണ് അപകടം. ആബിദ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ എതിരെ വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. പരേതനായ മഹമൂദിന്റെയും സഫിയയുടെയും മകനാണ്.

ബൈക്കിൽ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കുളങ്കരയിലെ അബ്ബാസിന്റെ മകൻ ജാബിറിനെ ഗുരുതര പരിക്കോടെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read more topics: youth dead, accident, mangalapuram
English summary
youth dead in an accident at mangalapuram
topbanner

More News from this section

Subscribe by Email