Thursday July 18th, 2019 - 10:23:am
topbanner
topbanner

തളിപ്പറമ്പിൽ പുലർച്ചെ പള്ളിയിലേക്ക് പോകുകയായിരുന്ന സിസ്റ്റർ കാറിടിച്ച് മരിച്ചു: ഒരാളുടെ നില ഗുരുതരം

NewsDesk
തളിപ്പറമ്പിൽ പുലർച്ചെ പള്ളിയിലേക്ക് പോകുകയായിരുന്ന സിസ്റ്റർ കാറിടിച്ച് മരിച്ചു: ഒരാളുടെ നില ഗുരുതരം

തളിപ്പറമ്പ്: പുലർച്ചെ പള്ളിയിലേക്ക് പോകുകയായിരുന്ന സിസ്റ്റർ കാറിടിച്ച് മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ചെമ്പേരി മണ്ണം കുണ്ടിലെ ആദ്യകാല കടിയേറ്റ കർഷകൻ കുരിയന്താനത്ത് മത്തായി - ഏലിക്കുട്ടി ദമ്പതികളുടെ മകൾ അള്ളാംകുളം ഫാത്തിമ മാതാ കോൺവെന്റിലെ സിസ്റ്റർ റെജീനയാണ്(77) കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ മരിച്ചത്.

സിസ്റ്റർ സാന്ദ്ര (32)ന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് പുലർച്ചെ 5.50 ന് ആലക്കോട് റോഡിൽ പുഷ്പഗിരി ദർശന ധ്യാനകേന്ദ്രം ദേവാലയത്തിന് മുന്നിലായിരുന്നു അപകടം. രാവിലെ പതിവുപോലെ പള്ളിയിലേക്ക് നടന്നു പോവുകയായിരുന്നു ഇരുവരും.

റോഡിലൂടെ അമിത വേഗതയിൽ വന്ന കെ എൽ 12- എച്ച് 9003 മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് ഇവരെ ഇടിച്ചു വീഴ്ത്തിയത്.ഇടിയുടെ ആഘാതത്തിൽ റോഡരികിലെ ഓവുചാലിലേക്ക് തെറിച്ചുവീണ ഇരുവരേയും ഈ സമയത്ത് പള്ളിയിൽ പ്രാർത്ഥനക്ക് എത്തിയ വെട്ടം ബോർവെൽസ് ഉടമ ബെസാനയോ എസ്.വെട്ടത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്.

ചെമ്പേരി വളയംകുണ്ട് സ്വദേശിനിയാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന സിസ്റ്റർ സാന്ദ്ര. കുഴിവേലി കുടുംബാംഗമാണ്.  മരിച്ച സിസ്റ്റർ റെജീന ചെമ്പേരി നിർമല ഹൈസ്കൂളിലെ ആദ്യകാല സംഗീത അധ്യാപികയാണ്. സഹോദരങ്ങൾ: മറിയാമ്മ പേരയ്ക്കാട്ട് പൊതിയിൽ, ചാക്കോ, സിസ്റ്റർ ജീന (കുന്നോത്ത് കോൺവെന്റ്), പരേതനായ ഫാ. കരിയന്താനത്ത് ജോസ്.

Read more topics: taliparamba, pushpagiri, accident,
English summary
taliparamba pushpagiri sister rejeena accident death
topbanner

More News from this section

Subscribe by Email