Friday June 5th, 2020 - 7:22:am

യുവ വാദ്യകലാകാരന്‍ പല്ലാവൂര്‍ സന്തോഷ് അന്തരിച്ചു

Anusha unni
യുവ വാദ്യകലാകാരന്‍ പല്ലാവൂര്‍ സന്തോഷ് അന്തരിച്ചു

പാലക്കാട്: യുവ വാദ്യകലാകാരനും പരേതനായ കുഞ്ഞുകുട്ടന്‍ മാരാരുടെ മകനുമായ പല്ലാവൂര്‍ മാരാത്ത് വീട്ടില്‍ സന്തോഷ് കുഞ്ഞുകുട്ടന്‍ (പല്ലാവൂര്‍ സന്തോഷ്-43) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ പല്ലാവൂരിലെ വീട്ടില്‍വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സന്തോഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇടയ്ക്കയിലും ചെണ്ടയിലും ഒരുപോലെ പ്രാവീണ്യമുള്ള സന്തോഷ്, തായമ്പകയിലും ശ്രദ്ധേയനായിരുന്നു. പല്ലാവൂര്‍ ത്രയങ്ങള്‍ എന്ന് അറിയപ്പെട്ടിരുന്ന വലിയച്ഛന്മാരായ പല്ലാവൂര്‍ അപ്പുമാരാര്‍, പല്ലാവൂര്‍ മണിയന്‍ മാരാര്‍ എന്നിവരും അച്ഛന്‍ കുഞ്ഞുകുട്ട മാരാരുമാണ് ഗുരുക്കന്മാര്‍.

പത്താംവയസില്‍ പല്ലാവൂര്‍ തൃപ്പല്ലാവൂര്‍ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. സംസ്ഥാനത്തെ പ്രമുഖ ഉത്സവങ്ങളിലെല്ലാം ശ്രദ്ധനേടിയ സന്തോഷ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഗുരുവായൂര്‍ ഇടത്തരികത്തുകാവ് താലപ്പൊലിക്കാണ് അവസാനമായി ഇടയ്ക്ക വായിച്ചത്. കലാസാഗര്‍ പുരസ്‌കാരം, ദത്താത്രേയ ട്രസ്റ്റിന്റെ മഹാധന്വന്തരി പുരസ്‌കാരം, ഗ്രാമിക പുരസ്‌കാരം, നെടുങ്ങോട് എഴുത്തച്ഛന്‍ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

കുറച്ചുകാലം പല്ലാവൂര്‍ ശിവക്ഷേത്രത്തില്‍ കഴകക്കാരനായും ജോലി നോക്കി. ബുധനാഴ്ച ഉച്ചയോടെ പല്ലാവൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ വാദ്യകലാകാരന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും. അമ്മ: സതീദേവി മാരസ്യാര്‍. ഭാര്യ: ഉമ. മകള്‍: നവനീത. സഹോദരി: ജ്യോതി വാസുദേവന്‍.

Read more topics: palakkad,pallavoor santhosh,
English summary
pallavoor santhosh passed away
topbanner

More News from this section

Subscribe by Email