Sunday September 26th, 2021 - 1:25:pm

മലയാളി ഐവറി കോസ്റ്റില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റു മരിച്ചു

NewsDesk
മലയാളി ഐവറി കോസ്റ്റില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റു മരിച്ചു

കൊല്ലം: ഐവറികോസ്റ്റില്‍ കശുവണ്ടി സ്ഥാപന ജീവനക്കാരനായിരുന്ന മലയാളി കൊള്ളസംഘത്തിന്റെ വെടിയേറ്റു മരിച്ചു. കൊല്ലം കുരീപ്പുഴ മതേതര നഗര്‍ 170 ല്‍ പുത്തന്‍പുരയില്‍ വീട്ടില്‍ രാജീവന്‍ സുജാത ദമ്പതികളുടെ മകന്‍ രാഹുല്‍ (28) ആണ് വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11യായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബാങ്കില്‍നിന്നും പണമെടുത്ത് മടങ്ങിയ രാഹുലിനെ പിന്തുടര്‍ന്നെത്തിയ സംഘമാണ് കൊലനടത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 17നായിരുന്നു രാഹുലിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചത്തെ അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വീണയാണ് ഭാര്യ. മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമം നടന്നു വരുന്നു.

Read more topics: Malayali, Ivory Coast
English summary
Malayali killed in shootout in Ivory Coast
topbanner

More News from this section

Subscribe by Email