തളിപ്പറമ്പ് : തൃച്ഛംബരത്ത് വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടയിൽ മസ്ദൂർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പട്ടുവം മംഗലശ്ശേരിയിലെ ചാലത്തൂർ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പുതിയ പുരയിൽ പി പി രാജീവൻ (42) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ 12.45 നാണ് സംഭവം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പരേതനായ റിട്ട പൊലീസ് ഹെഡ് കോൺ സ്റ്റ്ബിൾ കുഞ്ഞിരാമന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: അഭിനന്ദ്, ഋതുൽ . സഹോദരങ്ങൾ: പി പി രാജേഷ് (ബംഗളൂര് ), രതീഷ് (പാപ്പിനിശ്ശേരി സർവ്വീസ് സഹകരണ ബാങ്ക്).