കൽപ്പറ്റ:ഇടിമിന്നലേറ്റ് ഒരു വയസ്സുകാരി മരിച്ചു. പരിക്കേറ്റ മുത്തച്ചൻ ആശുപത്രിയിൽ. കല്ലോടി പാതിരിച്ചാൽ പന്നിയിൽ പണിയ കോളനിയിലെ അനീഷ് - മുത്തു ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അമ്മ മുത്തുവിന്റെ പിതാവ് ചണ്ടിയുടെ മടിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. അനീഷിന്റെ മറ്റ് മൂന്ന് പെൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. പരിക്കേറ്റ ചണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്.