Thursday August 6th, 2020 - 7:40:pm

മുൻ .എം.പി ഒ.ഭരതന്റെ ഭാര്യ സരോജിനി നിര്യാതയായി

NewsDesk
മുൻ .എം.പി ഒ.ഭരതന്റെ ഭാര്യ സരോജിനി നിര്യാതയായി

കണ്ണൂർ:സി.പി. എം സംസ്ഥാന കമ്മിറ്റി അംഗവും, സിഐടിയു നേതാവും, വടകര എം പി യും, എടക്കാട് എംഎൽഎയും ആയിരുന്ന പരേതനായ ഒ ഭരതൻ്റെ ഭാര്യ തോട്ടട ജെ ടി എസിന് സമീപം ഷഹനാസിൽ കെ സരോജിനി (75) നിര്യാതയായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്കാരം ചൊവ്വാഴ്ച പകൽ 4 ന് പയ്യാമ്പലത്ത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരിക്കെ തിങ്കളാഴ്ച വൈകിട്ട് കണ്ണൂർ ഗവ. ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

മൗവ്വഞ്ചേരി സഹകരണ റൂറൽ ബാങ്ക് റിട്ട. മാനേജർ ആണ്.പരേതരായ കൃഷ്ണൻ്റെയും, മാധവിയുടെയും മകളാണ്. മക്കൾ: ഷഹീദ്(മസ്കറ്റ് ), സജാദ് (ലുലു,എറണാകുളം), സുചേത് (ബജാജ് ഫൈനാൻസ്, പൂനെ), ഷഹന (ചെന്നൈ). മരുമക്കൾ:സുഭിദേവ്(സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ), ഷീന, അനിത , അനുപമ. സഹോദരങ്ങൾ: സത്യൻ, സജീവൻ, പരേതയായ ശൈലജ.

Read more topics: Kannur, O Barathan, wife, passes away ,
English summary
former mp O Barathan wife passes away
topbanner

More News from this section

Subscribe by Email