Sunday May 31st, 2020 - 12:22:am

കാഷായ വസ്ത്രത്തെ പ്രണയിച്ച ബെര്‍ട്ടിനച്ചന്‍ യാത്രയായി

Anusha Aroli
കാഷായ വസ്ത്രത്തെ പ്രണയിച്ച ബെര്‍ട്ടിനച്ചന്‍ യാത്രയായി

തൃശൂര്‍: 53 വര്‍ഷം മുമ്പ് ആന്ധ്രയിലെ കൂപ്പത്ത് ഉണ്ടായ ട്രെയിനപകടത്തില്‍ സഭ നല്‍കിയ കാഷായ വസ്ത്രം ധരിച്ചതുകൊണ്ടുമാത്രം അത്ഭുതകരമായി രക്ഷപ്പെട്ട ഫാ. ഫ്രാന്‍സിസ് ബെര്‍ട്ടിന്‍ (83) വിടപറഞ്ഞു. സി.എം.ഐ. കത്തോലിക്കാസഭയിലെ തൃശൂര്‍ ദേവമാതാ പ്രോവിന്‍സിലെ അംഗമായിരുന്ന ഇദ്ദേഹം പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മുന്‍ മാനേജരാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

96 പേര്‍ കൊല്ലപ്പെട്ട ആ അപകടത്തില്‍ ബെര്‍ട്ടിനച്ചന്റെ കൂടെയുണ്ടായിരുന്ന വൈദികനും മരണപ്പെട്ടു. രാത്രി ഒമ്പതിനുണ്ടായ അപകടം പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിയുന്നത്. ചെറിയ അനക്കമുണ്ടായിരുന്ന അച്ചനെ കണ്ടപ്പോള്‍ സ്വാമി... സ്വാമി എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ അച്ചനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

അച്ചന്റെ കാഷായവസ്ത്രം കണ്ടപ്പോള്‍ ഗ്രാമീണര്‍ ഹൈന്ദവ സന്യാസിയാണെന്നാണ് കരുതിയത്. കാഷായവസ്ത്രമാണ് മരണത്തില്‍നിന്നും രക്ഷിച്ചതെന്ന് ആ ആശ്രമശ്രേഷ്ഠന്‍ വിശ്വസിച്ചിരുന്നു.സി.എം.ഐ. സഭാ വൈദികരുടെ വേഷം കാഷായവസ്ത്രം മാറ്റി വെള്ളയാക്കിയപ്പോള്‍ ബെര്‍ട്ടിനച്ചന്‍ മാത്രം മരണംവരെയും കാഷായവസ്ത്രം ഉപേക്ഷിക്കാന്‍ തയാറായില്ല. അധികൃതര്‍ അത് അനുവദിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം നിര്യാതനായ ബെര്‍ട്ടിനച്ചന്റെ സംസ്‌കാരം തിങ്കളാഴ്ച അമ്പഴക്കാട് ആശ്രമത്തലില്‍ നടന്നു. അതേ കാഷായവസ്ത്രം ധരിച്ചുകൊണ്ടുതന്നെ. ചരമപ്രസംഗം നടത്തിയ വൈദികന്‍ ഇക്കാര്യം പ്രത്യേകം സ്മരിക്കുകയും ചെയ്തു. മാള ഇടവകയിലെ ചക്കാലമറ്റത്ത് കുടുംബാംഗമാണ് ഇദ്ദേഹം.

English summary
fa fransis bertin passed away
topbanner

More News from this section

Subscribe by Email