Thursday December 12th, 2019 - 7:21:am
topbanner

സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി അന്തരിച്ചു

jb
സിപിഎം വയനാട് മുന്‍ ജില്ലാ സെക്രട്ടറി അന്തരിച്ചു

കൽപ്പറ്റ: സിപിഐ എം വയനാട്‌ ജില്ലാകമ്മിറ്റിയംഗവും മുൻജില്ലാ സെക്രട്ടറിയുമായ എം വേലായുധൻ (71) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്‌ച്ച വൈകിട്ട്‌ 6.30 ഓടെ വൈത്തിരിയിലെ ഗുഡ്‌ ഷെപ്പേർഡ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2016 ആഗസ്‌തിൽ ജില്ലാ സെക്രട്ടറിയായ വേലായുധൻ കഴിഞ്ഞ സമ്മേളനകാലംവരെ തുടർന്നു. രോഗ ബാധിതനായതിനെ തുടർന്ന്‌ സെക്രട്ടറിയുടെ ചുമതല ഒഴിയുകയായിരുന്നു.

വയനാട്ടിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ചവരിൽ ഒരാളാണ്‌. ദീർഘകാലം കർഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു.

കർഷകരെയും കർഷകത്തൊഴിലാളികളെയും ആദിവാസികളെയും സംഘടിപ്പിച്ചാണ്‌ പൊതുരംഗത്തേക്ക്‌ വന്നത്‌. 1967ൽ പാർടി അംഗമായി. സിപിഐ എം കോട്ടത്തറ ബ്രാഞ്ച്‌ സെക്രട്ടറി, ലോക്കൽ സെക്രട്ടറി, കൽപ്പറ്റ ഏരിയാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 1995 മുതൽ ജില്ലാ കമ്മിറ്റിയംഗമായി. പിന്നീട്‌ സെക്രട്ടറിയറ്റ്‌ അംഗമായി. 30 വർഷത്തോളം ബാലസംഘത്തിന്റെ ജില്ലാ രക്ഷാധികാരിയായിരുന്നു.

 

 

Read more topics: cpm, district secretory, passed away,
English summary
Former CPIM Wayanad district secretary M Velayudhan passes away
topbanner

More News from this section

Subscribe by Email