Tuesday July 14th, 2020 - 9:59:am

കൊല്ലം സ്വദേശി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍

Raji E R
 കൊല്ലം സ്വദേശി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍

മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഒമാനിലെ സഹമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സ്വദേശി അഭിലാഷ് (28) ആണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹമിലെ ഒരു കുടിവെള്ള കമ്പനിയില്‍ ജോലിക്കാരനായിരുന്നു.അഭിലാഷിന്റെ കല്യാണം ജൂണില്‍ നടത്താനിരുന്നതായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കല്യാണം കുറച്ചു കൂടി നീട്ടിയ തീയതിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു ബന്ധുക്കള്‍.

സജികുമാര്‍ - ശാന്തകുമാരി ദമ്പതിമാരുടെ മകനാണ്. നാലുവര്‍ഷമായി ഒമാനിലുണ്ട്. സഹം ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമം പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

 

Read more topics: covid 19, Oman,   sucide, kerala boy
English summary
Kollam Indigenous   In Oman   Hanged On the ground
topbanner

More News from this section

Subscribe by Email