Wednesday November 20th, 2019 - 11:42:am
topbanner

കോൺഗ്രസ് നേതാവ് ആര്‍. ചന്ദ്രചൂഡന്‍ നായര്‍ അന്തരിച്ചു

princy
കോൺഗ്രസ് നേതാവ്  ആര്‍. ചന്ദ്രചൂഡന്‍ നായര്‍ അന്തരിച്ചു

കോൺഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ആര്‍ . ചന്ദ്ര ചൂഡന്‍ നായര്‍ അന്തരിച്ചു. വൈദ്യത ബോര്‍ഡിലെ മുൻ ചീഫ് അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ്‌ എൻജിനീയറായിരുന്നു. കേരളത്തില്‍ വൈദ്യത ബോര്‍ഡിന്റെ നിലവിലുള്ള ഏക യൂണിയന്‍ ആയ കേരള പവര്‍ ബോര്‍ഡ് ഓഫീസര്‍സ് ഫെഡ്റെഷന്‍റെ സ്ഥാപക നേതാവും സംസ്ഥാന സെക്രെട്ടറിയുമായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാംസ്ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യ മായിരുന്ന ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്നു. നാല് മക്കളില്‍ ഇളയവനായിരുന്നു. മൈലക്കാട് എല്‍.പി.എസ് ചാത്തന്നൂര്‍ സെന്റ്‌ .ജോര്‍ജ്ജ് യു.പി.എസ് , ചാത്തന്നൂര്‍ എന്‍.എന്‍.എസ്ഹൈസ്കൂള്‍ , കൊട്ടിയം പോളിടെക്നിക് (എ.എം.ഐ.ഈ ) , കൊല്ലം റ്റി.കെ .എം എൻജിനീയറിങ് കോളേജ് ,എന്നിവടങ്ങളില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. 1968 മുതല്‍ 2014 വരെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സേവനം അനുഷ്ടിച്ചു.

സാഹിത്യ രംഗത്തും തന്റേതായ മികവ് തെളിയിച്ച വ്യക്തിയാണ് ചന്ദ്ര ചൂഡന്‍ നായര്‍. സ്വന്തം ജീവിതത്തിന്‍റെഅനുഭവങ്ങള്‍ പങ്കു വച്ച " അച്ഛനും മകളും " എന്ന പുസ്തകവും , സാമൂഹിക വിഷയങ്ങളെ ആധാരമാക്കിയുള്ള "കണ്ണെത്തും കാഴ്ചകള്‍ " , "വിരല്‍ ചൂണ്ടുന്ന യാഥാര്‍ഥ്യങ്ങള്‍ " എന്നീ കവിതാ സമാഹാരങ്ങളും പ്രസ്ദ്ധീകരിച്ചു . ആനുകാലിക സംഭവങ്ങളെ തന്‍റെ കവിതക്ക്വിഷയമാക്കിയുള്ള അദ്ദേഹത്തിന്റെ രചനയ്ക്ക് 2015 ലെ കേരളത്തിലെ നല്ല കവിക്കുള്ള അവാര്‍ഡിന് അര്‍ഹനാക്കി.

1984 തൊഴിലാളി യൂണിയന് എതിരെ നടന്ന യൂണിയന്‍ സമരത്തില്‍ അറസ്റ്റിലായി. തുടർന്ന് 45 വര്‍ഷക്കാലം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കെ പി സി സി യുടെ സാംസ്ക്കാരിക സംഘടനയായ സംസ്ക്കാര സാഹിതിയുടെ സംസ്ഥാന കമ്മിറ്റി അംഗവും 1987 മുതല്‍ കൊല്ലം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അംഗവും 2011 മുതല്‍ 2013 വരെ ഐ എൻ റ്റിയു സി സംസ്ഥാന സെക്രെട്ടറിയുമായി പ്രവർത്തിച്ചു കേരളാ പവര്‍ ബോര്‍ഡ് ഓഫീസര്‍സ് ഫെഡ്റെഷ ന്‍റെ സംസ്ഥാന പ്രസിടന്റായി 7 വര്‍ഷവും സംസ്ഥാന സെക്രട്ടറി ആയി തുടരുമ്പോളാണ് മരണം.

അച്ഛൻ പി.രാമന്‍ നായർ, അമ്മ: കെ.ലക്ഷ്മി കുട്ടിയമ്മ,ഭാര്യ: ജി. ശാന്തമ്മ, മക്കള്‍: ബിന്ദു സി.എസ്.( ടീച്ചര്‍ ,ചെന്നൈ )ബിജോയ്‌ ( മരുമകന്‍ ,എന്‍ജിനീയര്‍, ബിസിനസ്‌) ബിനി സി.എസ് ( മാധ്യമ പ്രവര്‍ത്തക, തിരുവനന്തപുരം , കവയത്രി , ഗാനരചയിതാവ് )ബി. പ്രേംരാജ് ( സീനിയര്‍ മാനേജര്‍ , കാനറ ബാങ്ക്, തിരുവനന്തപുരം ). കൊച്ചുമക്കള്‍: പ്രബിന്‍ .പി.ബി.രാജ് (വിദ്യാര്‍ത്ഥി) സഞ്ജയ്‌, സനത്ത് (വിദ്യാര്‍ത്ഥി).

English summary
congress leader R.Chandra Chudan Nair
topbanner

More News from this section

Subscribe by Email