Friday June 5th, 2020 - 8:10:am

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു

Anusha Aroli
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു

മലപ്പുറം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1935ല്‍ കെ പി ഗോവിന്ദ മേനോന്റെയും അന്നപൂര്‍ണേശ്വരി അമ്മയുടെയും മകനായാണ് ജനനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനായിരുന്നു. എഐസിസി അംഗമായ മോഹനകൃഷ്ണന്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധാനം ചെയ്തതാണ് നിയമസഭയില്‍ എത്തിയത്. 1965 മുതല്‍ ഇദ്ദേഹം എഐസിസി അംഗമാണ്.

കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ്, മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല തുടങ്ങിയ നിരവധി ചുമതലകള്‍ മോഹനകൃഷ്ണന്‍ നിറവേറ്റിയിട്ടുണ്ട്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിന് പുറമേ കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാനായും ഇരുന്നിട്ടുണ്ട്.

English summary
congress activist p t mohanakrishnan passed away
topbanner

More News from this section

Subscribe by Email