Friday August 7th, 2020 - 1:30:am

അറക്കൽ ജോയി എന്ന കപ്പൽ മുതലാളി : കഷ്ടപാട് നിറഞ്ഞ ജീവിതത്തിൽ ആഗോള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ധർമ്മിഷ്ഠൻ

NewsDesk
അറക്കൽ ജോയി എന്ന കപ്പൽ മുതലാളി : കഷ്ടപാട് നിറഞ്ഞ ജീവിതത്തിൽ ആഗോള ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ധർമ്മിഷ്ഠൻ

സി.വി. ഷിബു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൽപ്പറ്റ: പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആൻറ് ട്രേഡിങ് എം.ഡിയുമായ മാനന്തവാടി അറക്കൽ പാലസിൽ ജോയി അറക്കൽ (കപ്പൽ ജോയി 54) ദുബൈയിൽ നിര്യാതനായി. . മലബാറിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ അറയ്ക്കൽ പാലസിന്റെ ഉടമയും വയനാട്ടിലെ അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്നു. നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്കും ഡയാലിസിസ്, ഭവനനിർമാണ പദ്ധതികൾക്കും പിന്തുണ നൽകിയിരുന്നു. ഭാര്യ: സെലിൻ. മക്കൾ: അരുൺ, ആഷ്ലി.പുതുശേരി വഞ്ഞോട് അറയ്ക്കൽ ഉലഹന്നാന്റെയും പരേതനായ ത്യോസയുടെയും മകനാണ് ജോയി, സഹോദരങ്ങൾ,ചാക്കോ,വർഗ്ഗീസ്,,മേരി,അന്ന, ജോണി.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

അരുൺ അഗ്രോ ഫാംസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് , അരുൺ അഗ്രോ വെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് അഗ്രോ മൂവ്മെന്റ് ടീ കമ്പനി, ഹെഡ്ജ് ഇക്യൂറ്റീസ് ലിമിറ്റഡ്, കോഫീ ഇൻഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് , പെട്രോൾ ഇന്നോവ പ്രൈവറ്റ് ലിമിറ്റഡ് , അരുൺ എക്സ്പോർട്ട് സ് ആന്റ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് , ദി ഫ്രിംഗ് ഫോർഡ് എസ്റ്റേറ്റ്സ് എന്നിവയിൽ പ്രധാന ഓഹരി ഉടമയായിരുന്നു ജോയി അറക്കൽ.

2009 മുതലാണ് കൂടുതൽ കമ്പനികൾ തുടങ്ങിയതും നിക്ഷേപം നടത്തിയതും . കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തിൽ നിന്ന് കഠിനാദ്ധ്വാനം കൊണ്ട് ആഗോള തലത്തിൽ അറിയപ്പെടുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ബിസിനസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആയി എണ്ണ കച്ചവടം വിപുലമാക്കുന്നതിന് കപ്പലുകൾ സ്വന്തമാക്കിയതോടെ ആണ് മലയാളികൾക്കിടയിൽ കപ്പൽ ജോയി എന്ന പേരിൽ ഇദ്ദേഹം പ്രസിദ്ധനായത്. തുടർന്ന് അദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ വീട് കപ്പലിന്റെ ആകൃതിയിൽ തന്നെ നിർമിക്കുകയായിരുന്നു.

Read more topics: wayanad, arakkal joy, passed away,
English summary
business man arakkal joy passed away
topbanner

More News from this section

Subscribe by Email