Thursday September 23rd, 2021 - 7:46:am

മാധ്യമ പ്രവര്‍ത്തകന്‍ ബാബു ഭരദ്വാജ് അന്തരിച്ചു

NewsDesk
മാധ്യമ പ്രവര്‍ത്തകന്‍ ബാബു ഭരദ്വാജ് അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകന്‍ ബാബു ഭരദ്വാജ് അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി സ്വദേശിയാണ് ബാബു ഭരദ്വാജ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡൂള്‍ന്യൂസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൈരളി ടിവിയുടെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, മീഡിയ വണ്‍ പ്രോഗ്രാം ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്‌ഐയുടെ ആദ്യ അഖിലേന്ത്യാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു ബാബു ഭരദ്വാജ്.

എംആര്‍ വിജയരാഘവന്റെയും കെപി ഭവാനിയുടെയും മകനായി 1948ലാണ് ജനനം. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. രവീന്ദ്രന്‍ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന സിനിമയുടെ നിര്‍മ്മാതാവു കൂടിയാണ് ബാബു ഭരദ്വാജ്. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദബി ശക്തി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പി.കെ പ്രഭയാണ് ഭാര്യ, രേഷ്മ, താഷി, ഗ്രീഷ്മ എന്നിവരാണ് മക്കള്‍.

Read more topics: babu bharadwaj, passed away,
English summary
babu bharadwaj passed away
topbanner

More News from this section

Subscribe by Email