Wednesday November 20th, 2019 - 12:22:pm
topbanner

ഉഡുപ്പി മൂഡുബെല്ല ഇടവക വികാരി പള്ളി മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

Anusha Aroli
ഉഡുപ്പി മൂഡുബെല്ല ഇടവക വികാരി പള്ളി മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

ഉഡുപ്പി: ഇടവക വികാരിയെ പള്ളി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉഡുപ്പി മൂഡുബെല്ല ഇടവകയിലെ സഹവികാരിയും ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. മഹേഷ് ഡിസൂസ (36) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി പള്ളിയുമായി ബന്ധപ്പെട്ട ഒരുയോഗംകഴിഞ്ഞ ശേഷം തന്റെ മുറിയിലേക്ക് പോയ വൈദികനെ പിന്നിട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ അധ്യാപക പരിശീലന പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്ന് പറയപ്പെടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്ഥലത്ത് പോലീസ് പരിശോധന നടത്തി. മുറി പരിശോധിച്ചെങ്കിലും പോലീസ് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. പുരോഹിതന്റെ മൊബൈല്‍ പോലീസ് പരിശോധിച്ചെങ്കിലും അത് ലോക്ക് ആയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.1983 മാര്‍ച്ച് 30 ന് ഫ്രെഡറിക്കിന്റെയും മട്ടില്‍ഡ ഡിസൂസയുടെയും രണ്ടാമത്തെ മകനായി ജനിച്ച മൂഡുബെല്‍ സ്വദേശിയായ ഫാ. മഹേഷ് ഡിസൂസ 2013 ഏപ്രില്‍ 15 ന് പുതുതായി സ്ഥാപിച്ച ഉഡുപ്പി രൂപതയുടെ ആദ്യ പുരോഹിതനായി നിയമിതനായി.

2013 മുതല്‍ കല്ലിയാന്‍പൂരിലെ മിലാഗ്രസ് കത്തീഡ്രലിലും സാന്തേക്കട്ടിലെ മൗണ്ട് റോസറി ചര്‍ച്ചിലും അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു. അതേസമയം മിലാഗ്രസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രധാനാധ്യാപകനും കൂടിയായിരുന്നു അദ്ദേഹം.2016 ല്‍ ഷിര്‍വ പള്ളിയിലെ അസിസ്റ്റന്റ് ഇടവക വികാരിയായും ഡോണ്‍ ബോസ്‌കോ സിബിഎസ്ഇ സ്‌കൂളിന്റെ പ്രിന്‍സിപ്പലായും നിയമിക്കപ്പെട്ടു. ചടങ്ങുകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ശിര്‍വ പള്ളിയില്‍ നടക്കും.

English summary
assistant priest father mahesh D souza found dead in karnadaka uduppi
topbanner

More News from this section

Subscribe by Email