പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ അപകടത്തിലാണ് മരണം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. ബേസിലിനൊപ്പം കാറിലുണ്ടായിരുന്ന അശ്വിൻ, നിതിൻ എന്നിവരും മരിച്ചു. നാല് പേരുടെ നിലഗുരുതരമാണ്. നിയന്ത്രണം വിട്ട കാർ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.