Thursday October 17th, 2019 - 1:39:pm
topbanner

വ്യാപാര പ്രമുഖനും പയ്യന്നൂർ തേജസ് വസ്ത്രാലയം മാനേജിംഗ് പാര്‍ട്ണറുമായ കെ മുസ്തഫ ഹാജി അന്തരിച്ചു

NewsDesk
വ്യാപാര പ്രമുഖനും പയ്യന്നൂർ തേജസ് വസ്ത്രാലയം മാനേജിംഗ് പാര്‍ട്ണറുമായ കെ മുസ്തഫ ഹാജി അന്തരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ്: വ്യാപാര പ്രമുഖനും പയ്യന്നൂര്‍ തേജസ് വസ്ത്രാലയം മാനേജിംഗ് പാര്‍ട്ണറും കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയുമായ കരിമ്പം ഹില്‍ടോപ്പ് റോഡ് മുസ്‌നാസിലെ കെ.മുസ്തഫ ഹാജി(69)അന്തരിച്ചു. കബറടക്കം നാളെ രാവിലെ 11.30 ന് തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍. വ്യാപാരി വ്യവസായി ഏകോപനസമിതി മുന്‍ തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റായിരുന്നു. സിഎച്ച് സെന്റര്‍ പ്രവര്‍ത്തകസമിതി അംഗം, തളിപ്പറമ്പ് സിഎച്ച്എം എല്‍പി സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭാര്യ: നസീമ. മക്കള്‍: ഷിരില്‍, ഷിദില്‍, ഷില്‍വി, ഷര്‍വി, ഷിംരി, സഫ്‌സീല. മരുമക്കള്‍: അഷറഫ്, ജലീല്‍, ഷാജി, ബിനാമിന്‍, റസീന, നാഫി. സഹോദരങ്ങള്‍: മുഹമ്മദ് അഷറഫ്(മാനേജിംഗ് പാര്‍ട്ണര്‍-ഗ്രാന്റ് തേജസ്, തളിപ്പറമ്പ്, പയ്യന്നൂര്‍), ഖാലിദ്, ഇബ്രാഹിംകുട്ടി ഹാജി(ജാസ്മിന്‍ സാരീസ്, തളിപ്പറമ്പ്), അബ്ദുല്‍സലാം, ഹലീമ, ഖദീജ.

കെ.മുസ്തഫ ഹാജിയുടെ ചരമത്തില്‍ അനുശോചിച്ച് നാളെ ഉച്ചക്ക് 12 വരെ തളിപ്പറമ്പില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് അറിയിച്ചു. തളിപ്പറമ്പ് യത്തീംഖാന-സിഎച്ച്എം എല്‍പി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

English summary
Payyannur thejas managing partner k musthafa haji passed away
topbanner

More News from this section

Subscribe by Email