അബുദാബി: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസര്‍ഗോഡ് മേല്‍പറമ്പ് സ്വദേശി മുഹമ്മദ് നസീര്‍(56) ആണ് മരിച്ചത്. അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് നസീര്‍. പ്രമുഖ ഐസ്ക്രീം കമ്പനിയിലെ സ്റ്റോര്‍മാനേജരായിരുന്നു. ഖബറടക്കം ഇന്ന് പുലര്‍ച്ചെ ബനിയാസ് ഖബര്‍സ്ഥാനില്‍ നടന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
യു.എ.ഇ.യില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ ഉള്‍പ്പടെ ഒമ്പതു പേരാണ് മരിച്ചത്. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി കുന്നത്തേത് വീട്ടില്‍ എബ്രഹാം ജോര്‍ജ് (64), കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തര്‍ (60) എന്നിവരാണ് ഇന്നലെ മരിച്ചത്.ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 50 ആയി.