Wednesday June 19th, 2019 - 4:37:pm
topbanner
topbanner

സി.പി.ഐ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യാമാതാവും ഷൈനയുടെ അമ്മയുമായ നഫീസ നിര്യാതയായി

NewsDesk
 സി.പി.ഐ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യാമാതാവും ഷൈനയുടെ അമ്മയുമായ നഫീസ നിര്യാതയായി

തൃശൂര്‍: സി.പി.ഐ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യാമാതാവും ഷൈനയുടെ അമ്മയുമായ നഫീസ (78) നിര്യാതയായി. റിട്ട. ഗവ. നഴ്‌സാണ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലിനായിരുന്നു അന്ത്യം.

ഏറെക്കാലമായി ഹൃദ്രോഗ ബാധിതയായി ചികിത്സയിലായിരുന്നു. രൂപേഷും ഷൈനയും മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒളിവിലായിരിക്കെ ഇവരുടെ മക്കളായ ആമി, സവേര എന്നിവരെ വളര്‍ത്തിയത് നഫീസയാണ്. വിചാരണത്തടവുകാരായി മാവോയിസ്റ്റ് ദമ്പതികള്‍ ജയിലില്‍ കഴിയുമ്പോള്‍ നഫീസയ്ക്ക് തുണയായും കുട്ടികള്‍ക്ക് കൂട്ടായും ഇവര്‍ വലപ്പാട്ടെ വസതിയില്‍ ഒന്നിച്ചു കഴിഞ്ഞു. നഫീസ അസുഖബാധിതയായതിനെ തുടര്‍ന്ന് ഷൈനയും രൂപേഷും മണിക്കൂറുകളുടെ പരോളില്‍ എത്തി അമ്മയെ കണ്ടിരുന്നു .എന്നാല്‍ ആമിയും സവേരയും വിദ്യാര്‍ഥിനികളായിരിക്കേ നഫീസയെ പരിചരിക്കാന്‍ മുഴുവന്‍ സമയം കൂടെ ആളുണ്ടാകണമെന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ഷൈനയ്ക്ക് എല്ലാ കേസ്സുകളിലും ജാമ്യം ലഭിച്ചു.

കഴിഞ്ഞ 18 ന് ആമിയും ബംഗാളിലെ മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥി ഓര്‍ക്കോ ദീപുമായുള്ള വിവാഹവും നടന്നു .വിവാഹ റജിസ്‌ട്രേഷന് രൂപേഷിന് പരോളില്‍ എത്താന്‍ കഴിഞ്ഞെങ്കിലും നഫീസയെ ആശുപത്രിക്കിടക്കയില്‍ നിന്ന് കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പിറ്റേന്ന് നടന്ന വിവാഹ സൗഹൃദ വിരുന്നിലും പങ്കെടുക്കാനായില്ല. ഇതിനിടെ വീണ് ഇടുപ്പെല്ലിന് പരുക്കേറ്റു. ഇന്നലെ രാവിലെ ശസ്ത്രക്രിയ നടത്തിയെങ്കിലും വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു. കബറടക്കം ഇന്ന് നാട്ടിക ജുമാ അത്ത് പള്ളി കബറിസ്താനില്‍. മറ്റ് മക്കള്‍: അബ്ദുള്‍ റഷീദ്, അബ്ദുള്‍ അസീസ് .

Read more topics: Maoist, leader, nafeesa, passed away,
English summary
Maoist leader shaini mother nafeesa passed away
topbanner

More News from this section

Subscribe by Email