കോവിഡ് ബാധയെ തുടര്‍ന്ന് മലപ്പുറം മൂക്കുതല സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു. മച്ചങ്ങലത്ത് വീട്ടില്‍ ശങ്കരന് - നാനി ദമ്പതികളുടെ മകന് കേശവനാണ് (67) മരിച്ചത്. 47 വര്‍ഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം റാസല്‍ഖൈമ അല്‍നഖീലില്‍ പച്ചക്കറി വിപണന സ്ഥാപനം നടത്തുകയായിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പനി ബാധിച്ച് കഴിഞ്ഞദിവസം റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശ്വാസതടസ്സം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. മകന്റെ വിവാഹ ചടങ്ങുകള്‍ക്ക് നാട്ടില്‍ പോയ ശേഷം മാര്‍ച്ച് ആദ്യവാരമാണ് കേശവന് തിരികെ എത്തിയത്.
പക്ഷാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം വിസ പുതുക്കി തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെ ലോക്ക്ഡൗണില്‍ റാസല്‍ഖൈമയില്‍ കുടുങ്ങുകയായിരുന്നു.
മൃതദേഹം കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം റാസല്‍ഖൈമയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: രാഗിണി. മക്കള്‍: രഹ്ന പ്രബിന് (ദുബൈ), റിജു, ആതിര, ധനു, വിപിന്‍. മരുമകന്: പ്രബിന് (ദുബൈ).