Tuesday July 14th, 2020 - 6:53:am

ഫുട്ബാള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

Raji E R
 ഫുട്ബാള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ചുനി ഗോസ്വാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1962ലെ ഏഷ്യന്‍ ഗെയിംസില്‍ ഫുട്ബാള്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന ചുനി ഗോസ്വാമി വര്‍ഷങ്ങളോളം ബംഗാളിനായി ക്രിക്കറ്റ് കളിച്ചും ശ്രദ്ധേയനായി. ഇപ്പോള്‍ ബംഗ്ലദേശിന്റെ ഭാഗമായ കിഷോര്‍ഗഞ്ച് ഗ്രാമത്തില്‍ പിറന്ന ചുനിദാ 18ാം വയസ്സില്‍ ബംഗാള്‍ സംസ്ഥാന ടീമിന്റെ ഭാഗമായി. വൈകാതെ ദേശീയ ടീമില്‍ ഇടം നേടിയ താരം 1956- 64 കാലയളവില്‍ ഇന്ത്യന്‍ ഫുട്ബാളിലെ അവിഭാജ്യ സാന്നിധ്യമായിരുന്നു.

 1960ലെ റോം ഒളിമ്പിക്‌സ് ഉള്‍പെടെ 50 മത്സരങ്ങളിലാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. 1964ല്‍ ഇസ്രായേലില്‍ നടന്ന ഏഷ്യ കപ്പില്‍ വെള്ളിമെഡല്‍ നേടിയ ടീമിലും ഭാഗമായി. 1968ല്‍ ഫുട്ബാളില്‍നിന്ന് വിരമിക്കും വരെ മോഹന്‍ ബഗാനു വേണ്ടി മാത്രമാണ് ക്ലബ് ഫുട്ബാള്‍ കളിച്ചത്. അഞ്ചു സീസണില്‍ ക്ലബിന്റെ നായകനുമായി.

1962നും 1973നുമിടയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി ഇറങ്ങിയ ഗോസ്വാമി 46 മത്സരങ്ങള്‍ കളിച്ചു. 1962ല്‍ ഏഷ്യയിലെ മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം നേടി. കളിമികവിനെ ആദരിച്ച് രാജ്യം അര്‍ജുന അവാര്‍ഡ് (1963), പത്മശ്രീ (1983) എന്നിവ നല്‍കിയിട്ടുണ്ട്. 2005ല്‍ മോഹന്‍ ബഗാന്‍ രത്‌നയും സമ്മാനിക്കപ്പെട്ടു.

English summary
Football legend Chuni Goswami has passed away
topbanner

More News from this section

Subscribe by Email