Saturday May 30th, 2020 - 5:52:pm

തലശേരിയിൽ സി.പി.ഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു

princy
തലശേരിയിൽ സി.പി.ഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു

തലശ്ശേരി : ജില്ലാ കോടതി ബാറിലെ അഭിഭാഷകനും സി.പി.ഐ.നേതാവുമായ അഡ്വ. പ്രദീപ് പുതുക്കുടി (45) കുഴഞ്ഞ് വീണ് മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെ കോടതി പരിസരത്ത് വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്യത്തെ തുടർന്ന് ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവമറിഞ്ഞ് വനിതാ സഹകരണ സംഘത്തില്‍ ജീവനക്കാരിയായ ഭാര്യ രജിതയെ അബോധാവസ്ഥയില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എ.ഐ.എസ്.എഫ് സംസ്ഥാന ഭാരവാഹി, എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സി ക്രട്ടറി, സി.പി.ഐ. തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ സി.പി.ഐ.ജില്ലാ കമ്മറ്റി അംഗമാണ്. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമാണ്.ഒരു മകനുണ്ട്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

English summary
CPI leader Pradeep Puthukkudy passed away
topbanner

More News from this section

Subscribe by Email