ബോളിവുഡ് നടനും സംവിധായകനും നിർമ്മാതാവുമായ ഋഷി കപൂർ അന്തരിച്ചു. അർബുദ ബാധിതനായി മുംബെെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 67 വയസ്സായിരുന്നു.
അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മരണ സമയത്ത് ഭാര്യ നീതു കപൂർ ഒപ്പമുണ്ടായിരുന്നു. നിര്യാണത്തിൽ സിനിമ - രാഷ്ട്രീ രംഗത്തെ നിരവധി പേർ അനുശചനവുമായി രംഗത്തെത്തി.
രാജ് കപൂറിന്റെ മകനായ ഋഷി കപൂർ, മേരാ നാം ജോക്കറിൽ ബാലതാരമയാണ് ബോളിവുഡിൽ അരങ്ങേറുന്നത്. 1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. തുടർന്ന് നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു.