Tuesday February 18th, 2020 - 10:03:am
topbanner

കെ.എസ്.ആര്‍.ടി.സി. ബസില്‍ കഞ്ചാവ് കടത്താൻ ശ്രമം : പാലക്കാട് നാലു യുവാക്കള്‍ പിടിയില്‍

princy
കെ.എസ്.ആര്‍.ടി.സി. ബസില്‍ കഞ്ചാവ് കടത്താൻ ശ്രമം  :  പാലക്കാട് നാലു യുവാക്കള്‍ പിടിയില്‍

പാലക്കാട് : കോയമ്പത്തൂരില്‍നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ കടത്തിയ 3.100 കിലോ ഗ്രാം കഞ്ചാവുമായി നാലു യുവാക്കള്‍ പിടിയില്‍. പട്ടാമ്പി തിരുമിറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി സനല്‍ (22), കുറ്റനാട് ചാലിശ്ശേരി ദേശത്ത് കരിമ്പ വീട്ടില്‍ മുഹമ്മദ് ഹബീബ് (20), തിരുമറ്റക്കോട് കറുകപ്പുത്തൂര്‍ ദേശത്ത് ഷാജഹാന്‍ (30), തൃശൂര്‍ വേലൂര്‍ പഴവൂര്‍ ദേശത്ത് ആഷിക് (23) എന്നിവരാണ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം പറളി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഷാജിയുടെ നേതൃത്വത്തില്‍ വാളയാര്‍ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പിടിച്ചെടുത്ത കഞ്ചാവ് എറണാകുളത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ സമ്മതിച്ചു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഒന്നര ലക്ഷത്തിലേറെ വിലമതിക്കും. പരിശോധനയില്‍ പറളി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി, പറളി റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ ബാലകൃഷ്ണന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സേതുനാഥ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിപിന്‍ദാസ്, ഡ്രൈവര്‍ രാഹുല്‍ പങ്കെടുത്തു.

Read more topics: palakkad, kanja, case
English summary
youths arrested for transporting kanja in KSRTC bus in palakkad
topbanner

More News from this section

Subscribe by Email