Tuesday September 22nd, 2020 - 12:49:am

തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ ദാമോദരനെ കൈയ്യേറ്റം ചെയ്തു

NewsDesk
തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ ദാമോദരനെ കൈയ്യേറ്റം ചെയ്തു

തളിപ്പറമ്പ: യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ദാമോദരനെ കൈയ്യേറ്റം ചെയ്തു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കൺവെൻഷൻ കഴിഞ്ഞ് കോൺഗ്രസ് മന്ദിരത്തിൽ നിന്ന് പുറത്തിറങ്ങവെയാണ് കൈയ്യേറ്റമുണ്ടായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ദാമോദരൻ (32), കെ എസ് യു പ്രസിഡന്റ് നവനീത് വെള്ളിക്കീൽ (21) എന്നിവർക്ക് നേരെയാണ് കൈയ്യേറ്റം നടന്നത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം സെക്രട്ടറി പാലക്കുളങ്ങരയിലെ ടി വിനോദ്, സി വി വരുൺ എന്നിവരുടെ നേതൃത്വത്തിൽ യാതൊരു പ്രകോപനവുമില്ലാതെ കൈയ്യേറ്റമുണ്ടായതെന്നും ഇവർ മദ്യപിച്ചിരുന്നതായും കാണിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് പരാതി നൽകിയതായി രാഹുൽ ദാമോദരൻ അറിയിച്ചു.

കൈയ്യേറ്റത്തിൽ പരിക്കേറ്റ രാഹുൽ ദാമോദരൻ ലൂർദ് ആശുപത്രിയിൽ ചികിത്സ തേടി. സുധാകരൻ ഗ്രൂപ്പ് നേതാക്കളായ യൂത്ത് കോൺഗ്രസ് പാർലമെൻറ് കമ്മറ്റി പ്രസിഡന്റ് റിജിൽ മാക്കുറ്റി, കല്ലിങ്കൽ പത്മനാഭൻ എന്നിവരുടെയും മറ്റും കൺമുന്നിലാണ് അക്രമം നടന്നത്.

English summary
youth congress leader rahul damodar beaten
topbanner

More News from this section

Subscribe by Email