Monday October 21st, 2019 - 3:46:am
topbanner

പാലക്കാട് അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

princy
പാലക്കാട്  അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പാലക്കാട്:ബസില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയില്‍.പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് വാളയാര്‍ അട്ടപള്ളത്ത് നടത്തിയ വാഹനപരിശോധനയിലാണ് എറണാകുളം കോതമംഗലം സ്വദേശി ജിനു (22) കഞ്ചാവുമായി പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബസിന്റെ പിന്‍വശത്ത് സ്ഥലനാമകരണ ബോര്‍ഡിന്റെ മുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. കോയമ്പത്തൂര്‍ ഉക്കടത്തുള്ള അക്കയുടെ പക്കല്‍നിന്നും പണം കൊടുക്കാതെ ഭീഷണിപ്പെടുത്തിയാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫോണില്‍ കഞ്ചാവ് ആവശ്യപ്പെട്ട് വീട്ടിലെത്തി വാങ്ങിയശേഷമാണ് പണം കൊടുക്കാതെ ഭീഷണിപ്പെടുത്തിയത്. പ്രതിയുടെ പേരില്‍ എറണാകുളത്ത് നിരവധി ക്രിമിനല്‍ കേസുകളുണ്ട്.

ഈ വര്‍ഷം ഇതുവരെ 100 മയക്കുമരുന്ന് കേസുകളാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലായി 139.5 കിലോ ഗ്രാം കഞ്ചാവ്, 525 കഞ്ചാവ് ചെടികള്‍, 750 ഗ്രാം കറുപ്പ്, 31 എല്‍.എസ്.ഡി. സ് റ്റാമ്പ്, 24.5 ഗ്രാം എം.ഡി.എം.എ., 110 ഗ്രാം ഹാഷിഷ് ഓയില്‍, 40 ഗ്രാം ആംഫിറ്റമിന്‍, കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച 17 ആഡംബര കാറുകള്‍, 11 ബൈക്കുകളും 113 പ്രതികളെയും പിടി കൂടിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വേണുഗോപാലകുറുപ്പ് അറിയിച്ചു.

പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. രാജീവ്, പ്രിവന്റീവ് ഓഫീസര്‍ എ.കെ. സുമേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോണ്‍സന്‍, ശ്രീകുമാര്‍, വേണുഗോപാലന്‍, ഷിനോജ്, ഡ്രൈവര്‍ ശെല്‍വകുമാര്‍ പ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

Read more topics: palakkad, kanja, case
English summary
youth arrested with kanja in palakkad
topbanner

More News from this section

Subscribe by Email