Friday February 21st, 2020 - 7:41:am
topbanner

പാലക്കാട് കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

princy
പാലക്കാട് കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പാലക്കാട്:ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. ഒറ്റ്പ്പാലം, പാലപ്പുറം സ്വദേശി വാസുദേവന്‍ എന്ന കിച്ചു (23), ഒറ്റപ്പാലം കണ്ണിയമ്പുറം സ്വദേശി പ്രവീണ്‍ എന്ന ബാബു (32) എന്നിവരെയാണ് 2.200 കിലോ ഗ്രാം കഞ്ചാവുമായി ഡാന്‍സാഫ് സ്‌ക്വാഡും ഒറ്റപ്പാലം പോലീസും ചേര്‍ന്ന് കണ്ണിയമ്പുറം വള്ളുവനാട് ആശുപത്രിക്ക് സമീപത്തുവച്ച് പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്കും പിടികൂടി. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ ഒരു ലക്ഷത്തിനു മുകളില്‍ വില വരും. തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് കൊണ്ടു വന്ന് പായ്ക്കറ്റുകളാക്കി വള്ളുവനാടന്‍ മേഖലകളില്‍ ചില്ലറ കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍.

പാലക്കാട് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമിന്റെ നിര്‍ദേശപ്രകാരം പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി: ബാബു കെ. തോമസ്, ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത്, എസ്.ഐ: എച്ച്. അനീഷ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ: എസ്. ജലീല്‍, വി. ജയകുമാര്‍, ടി.ആര്‍. സുനില്‍ കുമാര്‍, റഹീം മുത്തു, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, എച്ച്. ഷാജഹാന്‍, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Read more topics: palakkad, kanja, case
English summary
youth arrested for kanja case
topbanner

More News from this section

Subscribe by Email